ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാൻ കേന്ദ്രം
ഇനിമുതൽ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. നിലവില്‍ കേരളമടക്കം 10 സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത് സ്വന്തം വോട്ടര്‍ പട്ടികയാണ്
ഡെൽഹി:ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചർച്ചകൾ സജീവമാക്കുന്നതിനിടെ രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നത് ചർച്ച ചെയ്ത് വഴിതുറന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.തദ്ദേശ നിയസഭ പാര്ലമെന്റ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ഒറ്റ ബെൽറ്റ് തയ്യാറാക്കുന്നതുമായി ബന്ധപെട്ടാനാണ് കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടുള്ളത് ഇനിമുതൽ
തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. നിലവില്‍ കേരളമടക്കം 10 സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത് സ്വന്തം വോട്ടര്‍ പട്ടികയാണ്.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നത് ഏറെ കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. എന്നാല്‍ ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ഭരണഘടന ഭേദഗതി ആവശ്യമാണ്. ഇത് സംബന്ധിച്ച നീക്കങ്ങള്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ, ലെജിസ്ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്തിരാജ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ തുടങ്ങിയവരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടികയുണ്ട്. കേരളമടക്കം എഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇവയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടികയാക്കാനാണ് കേന്ദ്ര നീക്കം.