മൂന്നാം ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും.

ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

0

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും. ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 16 ന് വോട്ടെണ്ണല്‍ നടക്കും.

വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍.എം.പി കൂട്ടുകെട്ടിന്‍റെ ബലത്തില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.എല്‍.ജെ.ഡിയും കേരളാകോൺഗ്രസ് മാണിയും കൂടി എത്തിയതോടെ ആധിപത്യം നിലനിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമം. മുമ്പത്തേത് പോലുള്ള കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങളുണ്ടങ്കിലും അവസാന വട്ട പ്രചരണത്തിന്‍റെ ആവേശം നാല് ജില്ലകളിലുമുണ്ടാകും.

യുഡിഎഫിന് പൂര്‍ണ്ണ ആധിപത്യമുള്ള മലപ്പുറവും, എല്ലാക്കാലത്തും എല്‍.ഡി.എഫ് കോട്ടയായി നിലനില്‍ക്കുന്ന കണ്ണൂരും 14- നാണ് ബൂത്തിലേക്ക് പോകുന്നത്. കാസര്‍ഗോഡുള്ള നേരിയ മേല്‍ക്കോയ്മ നിലനിര്‍ത്തുകയാണ് യു.ഡി.എഫ് ഉദ്ദേശം. കോഴിക്കോട് കൈവിടാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു ഇടത് മുന്നണി.

പ്രധാനപ്പെട്ട യു.ഡി.എഫ് നേതാക്കളെല്ലാം നാല് ജില്ലകളിലും പ്രചരണത്തിന് എത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് യു.ഡി.എഫ് പ്രചാരണ വിഷയമാക്കിയപ്പോള്‍. യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസും അറസ്റ്റുമായിരുന്നു എല്‍.ഡി.എഫിന്‍റെ തുറുപ്പ്ചീട്ട് രാഷ്ട്രീയമാറ്റങ്ങള്‍കൊണ്ട് ശ്രദ്ധേയമായ കണ്ണൂരും, എല്‍.ഡി.എഫ് കോട്ടയായ കോഴിക്കോടുമാണ് അവസാനവട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലുള്ള കോര്‍പ്പറേഷനുകള്‍.വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള കൂട്ട്കെട്ടില്‍ നോട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് നേത്യത്വത്തിന്‍റെ വിലയിരുത്തല്‍ .എല്‍.ജെ.ഡിയുടെ വരവ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഗുണമാകുമെന്ന പ്രതീക്ഷ എല്‍.ഡി.എഫിനുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നേട്ടംമുണ്ടാക്കാനാകുമെന്ന് ബി.ജെ.പിയും കരുതുന്നു.

കാലങ്ങളായി, ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ ഇത്തവണയും നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ, ഉരുക്ക് കോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം പിടിക്കുക, സിപിഎമ്മിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. മലപ്പുറത്ത് തൊണ്ണൂറ് ശതമാനത്തിലേറെ യുവ സ്ഥാനാർത്ഥികളെ നിർത്തിയാണ് മുസ്ലിംലീഗ് തദ്ദേശ പോരിനിറങ്ങുന്നത്. ഫാഷൻ ഗോൾഡ് തട്ടിപ്പുക്കേസ് അടക്കം ചർച്ചയാകുന്ന കാസർകോടും പോരാട്ടം കനക്കും. ബിജെപിക്ക് സ്വാധീനമുള്ള മ‍ഞ്ചേശ്വരം മേഖലയിൽ ത്രികോണപോര് തന്നെയാകും ഇത്തവണയും.

ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി

You might also like

-