ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി

രാജ്യത്തു കോവിഡ് വാക്സിൻ കുത്തിവെപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് മാത്രമായിരിക്കണം വാക്സിൻ നൽകേണ്ടത്. അഞ്ച് ആരോഗ്യപ്രവർത്തകർ മാത്രമേ ഒരു സമയം കുത്തിവെപ്പ് കേന്ദ്രത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ.