രാജ്യത്തു ആറാം ഘട്ട വോട്ടെടുപ്പ് ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ
ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനായ രമിൺ സിങ് എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ അകലെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
കൊൽക്കത്ത: രാജ്യത്തു ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ബംഗാളിൽ ബിജെപി പ്രവർത്തകരും തൃണമുൽ പ്രവർത്തകരും പലയിടങ്ങളിലും ഏറ്റുമുട്ടി ഒട്ടെടുപ്പിനുമുന്പ് ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തി . ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനായ രമിൺ സിങ് എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ അകലെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
അതേസമയം ബിജെപിയുടെ ആരോപണം തൃണമൂല്‍ കോൺഗ്രസ് നേതൃത്വം നിഷേധിച്ചു. ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടെന്ന വാർത്ത എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പ്രദേശത്ത് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജാര്‍ഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്‍റെ മുന്‍ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.
.ബീഹാർ, മധ്യപ്രദേശ്, ബംഗാൾ,ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന,ഡൽഹി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. . രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡൽഹി മുൻമുഖ്യമന്ത്രി ഷീല ദീക്ഷിത്, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി തുടങ്ങിയവർ ഇന്ന് വോട്ട് രേഖപ്പെടുത്തിയ പ്രമുഖരിൽ പെടുന്നു