എളമരം രാജ്യസഭയിലേക്ക്

തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

0

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഒ​ഴി​വ് വ​രു​ന്ന സീ​റ്റി​ൽ സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എ​ള​മ​രം ക​രീ​മി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.കേ​ര​ള​ത്തി​ൽ നി​ന്ന് മൂ​ന്ന് സീ​റ്റു​ക​ളാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഒ​ഴി​വ് വ​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ട് സീ​റ്റി​ൽ എ​ൽ​ഡി​എ​ഫി​നും ഒ​രു സീ​റ്റി​ൽ യു​ഡി​എ​ഫി​നും വി​ജ​യി​ക്കാ​ൻ സാ​ധി​ക്കും. എ​ൽ​ഡി​എ​ഫി​ന്‍റെ ര​ണ്ടു സീ​റ്റു​ക​ളി​ൽ ഒ​ന്നി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി ബി​നോ​യ് വി​ശ്വ​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​നു വി​ട്ടു ന​ൽ​കി​യി​രു​ന്നു.

സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എളമരം കരീം 971ല്‍ കെ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സി.പി.ഐ.എം, സി.ഐ.ടി.യു. എന്നീ സംഘടനകളില്‍ അംഗമായി.

1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ല്‍ സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും, ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നു. ഇടതുമുന്നണിക്ക് കിട്ടുന്ന രണ്ട് സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുക്കാനായിരുന്നു തീരുമാനം. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വത്തെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.

സി​പി​എ​മ്മി​ലെ സി.​പി. നാ​രാ​യ​ണ​ൻ, കോ​ൺ​ഗ്ര​സി​ലെ പി.​ജെ. കു​ര്യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജോ​യി എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി​യാ​ണ് ജൂ​ലെെ​യ് ഒ​ന്നി​നു പൂ​ർ​ത്തി​യാ​കു​ന്ന​ത്.

You might also like

-