എം.എം.ബി എസ് പ്രവേശനം 9,10,11 തീയതികളില്‍

കേരള എന്‍ട്രന്‍സ് കമ്മീഷണറില്‍ നിന്നും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഈ മാസം 9,10,11 തീയതികളില്‍ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് പ്രവേശനം നേടുന്നതിന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണo

0

തിരുവനന്തപുരം:സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2018 ലെ ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള എന്‍ട്രന്‍സ് കമ്മീഷണറില്‍ നിന്നും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഈ മാസം 9,10,11 തീയതികളില്‍ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് പ്രവേശനം നേടുന്നതിന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു അറിയിച്ചു.

അഡ്മിഷന് എടുക്കാന്‍ വരുമ്പോള്‍ അലോട്ട്‌മെന്റ് മെമ്മോ, അഡ്മിറ്റ് കാര്‍ഡ്, നീറ്റ് റിസല്‍ട്ട് ഷീറ്റ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്,എസ്, എല്‍, സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, പാസ് സര്‍ട്ടിഫിക്കറ്റ്, ടിസി ആന്‍ഡ് കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ( എം.എം.ആര്‍, ചിക്കര്‍ പോക്‌സ്, ഹെപ്പറ്റീസ് -ബി), മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്, 5 പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, 2 സ്റ്റാന്‍മ്പ് സൈസ് ഫോട്ടോ, 50 രൂപയൂടെ 4 മുദ്രപത്രങ്ങള്‍ എന്നിവയുടെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

You might also like

-