സൌരോര്‍ജ്ജ ഉത്പാദകരുടെ മീറ്റിംഗ് തിരുവനതപുരത്ത്

ഭൂതല സൌരോര്‍ജ്ജ പദ്ധതി വഴി 200 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സംരംഭകരുടെ മീറ്റിംഗ് വിളിച്ചിട്ടുള്ളത്

0

തിരുവനതപുരം : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഊര്‍ജ്ജകേരളാ മിഷന്റെ ഭാഗമായുള്ള “സൌര” പദ്ധതി പ്രകാരം സംസ്ഥാനത്ത് സൌരാര്‍ജ്ജം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സൌരോര്‍ജ്ജ സംരംഭകരുടെ മീറ്റിംഗ് നാളെ (6.7.2018) തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ നടക്കുന്നു. രാവിലെ 10 മണിക്ക് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം.എം.മണി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംരംഭകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ഹിന്ദുസ്ഥാന്‍ പെട്രോളിയം, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മൈത്ര എനര്‍ജി, സോള്‍ജെന്‍, ബോഷ്, റ്റാറ്റ സോളാര്‍, വിക്രം സോളാര്‍, ഗള്‍ഫാര്‍, ഈസന്‍ എനര്‍ജി, ഇക്ര എനര്‍ജി, വണ്ടര്‍ലാ തുടങ്ങിയ പ്രമുഖരടക്കം 100 ലധികം സംരംഭകര്‍ നാളത്തെ മീറ്റിംഗില്‍ പങ്കെടുക്കുന്നു.

ആദ്യഘട്ടത്തില്‍ ഭൂതല സൌരോര്‍ജ്ജ പദ്ധതി വഴി 200 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സംരംഭകരുടെ മീറ്റിംഗ് വിളിച്ചിട്ടുള്ളത്.

You might also like

-