കള്ളപ്പണക്കേസിൽ സി എസ് ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടക്കമുള്ള കേസിലാണ് ഇഡി കഴിഞ്ഞ ദിവസം ബിഷപ്പിനെ ചോദ്യം ചെയ്തത്.

0

തിരുവനന്തപുരം | കള്ളപ്പണക്കേസിൽ അന്വേഷണം നേരിടുന്ന ബിഷപ്പ് ധർമ്മരാജ് റസാലത്തിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാൻ ബിഷപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ബിഷപ്പ് ധർമ്മരാജ് റസാലം കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീൺ എന്നിവർക്കെതിരെയാണ് കള്ളപ്പണ കേസിൽ ഇഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബിഷപ്പ് അടക്കമുള്ളവർ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി എന്നാണ് പരാതി.

കഴിഞ്ഞ ദിവസം സി എസ് ഐ സഭ ആസ്ഥാനത്ത് മണിക്കൂറുകൾ ഇ ഡി പരിശോധന നടത്തി.സഭാ ആസ്ഥാനത്തിന് പുറമേ മൂന്നിടത്ത് കൂടി ഇ.ഡി പരിശോധന നടത്തിയിരുന്നു.പരിശോധനയ്‌ക്ക് പിന്നാലെ യുകെയിലേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ വിമാനത്താവളത്തിൽ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞു തിരിച്ചയക്കുകയായിരുന്നു.ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തുന്നതിന് മുന്നേ സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീൺ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവിൽ വിവരമൊന്നുമില്ല.കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടക്കമുള്ള കേസിലാണ് ഇഡി കഴിഞ്ഞ ദിവസം ബിഷപ്പിനെ ചോദ്യം ചെയ്തത്.

ബിഷപ്പിന്റെ ആസ്ഥാനമായ എൽഎംഎസിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. പതിമൂന്ന് മണിക്കൂറോളമായിരുന്നു പരിശോധന സിഎസ്ഐ ആസ്ഥാനത്ത് ഇന്നും പരിശോധന നടത്തും.ബിഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി.മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്.

മെഡിക്കൽ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷൻ നൽകിയില്ലെന്നാണ് കേസ്. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാർത്ഥികൾ അടക്കം 24 കുട്ടികളിൽ നിന്നായിരുന്നു ലക്ഷങ്ങൾ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്. കോളേജ് ചെയർമാനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 2014 ൽ സിപിഎം സ്ഥാനാർത്ഥിയുമായിരുന്ന ഡോ ബെനറ്റ് എബ്രഹാം,ബിഷപ് എ ധർമ്മരാജ് എന്നിവരടക്കമുള്ളവരെ പ്രതി ചേർത്തിരുന്നു

You might also like

-