കള്ളപ്പണം ഇ ഡി യുടെ കുറ്റപത്രം ചോദ്യം ചെയ്ത് എം. ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും.
എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാകുമെന്നുമാണ് ഇഡി കോടതിയെ അറിയിചിരിക്കുന്നത്
കൊച്ചി: തിരുവനന്തപുരം സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം ചോദ്യം ചെയ്ത് എം. ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാകുമെന്നുമാണ് ഇഡി കോടതിയെ അറിയിചിരിക്കുന്നത്.ഈ സാഹചര്യത്തില്‍ കുറ്റപത്രം അപൂര്‍ണമാണെന്നും നിലനില്ക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കര്‍ വാദിക്കുന്നു. കേസില്‍ ഹൈക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.