132 യാത്രക്കാരുമായി പുറപ്പെട്ട ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു

ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. 123 യാത്രക്കാരും ഒന്‍പത് ക്യാബിന്‍ ക്രൂ അംഗങ്ങളം അടക്കം 132 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

0

ബീജിംഗ് | ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. 123 യാത്രക്കാരും ഒന്‍പത് ക്യാബിന്‍ ക്രൂ അംഗങ്ങളം അടക്കം 132 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

AFP News Agency
@AFP
#BREAKING China Eastern airline confirms fatalities after plane crash, expresses ‘deep condolences’: statement
Image

ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. 3.5 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി വിച്ഛേദിക്കപ്പെട്ടു. വിമാനം തകര്‍ന്നുവീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിട്ടുണ്ട്. ആളപായം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പര്‍വ്വത പ്രദശത്ത് നിന്ന് പുക ഉയരുന്നത് വ്യക്തമാണ്.

You might also like

-