റഷ്യയിലെ കുറില്‍ ദ്വീപിൽ ഭൂചലനം,സുനാമിക് സാദ്യത
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് യു.എസ് കാലാവസ്ഥ നിരീക്ഷകരാണ് ബുധനാഴ്ച സുനാമി മുന്നറിയിപ്പ് നല്‍കിയത്
ന്യൂയോര്‍ക്ക്: റഷ്യയിലെ കുറില്‍ ദ്വീപുകളിലുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് സുനാമിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് യു.എസ് കാലാവസ്ഥ നിരീക്ഷകരാണ് ബുധനാഴ്ച സുനാമി മുന്നറിയിപ്പ് നല്‍കിയത്.ഭൂകമ്ബത്തെ തുടര്‍ന്ന് വിനാശകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു.
ഹവായ് സംസ്ഥാനം സുനാമി ജാഗ്രത പാലക്കണമെന്ന് യുഎസ് ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. സുനാമി തിരമാലകള്‍ വേലിയേറ്റ നിരപ്പില്‍നിന്ന് 0.3 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. .സെവേറോ പട്ടണത്തിന് തെക്ക്-തെക്കുകിഴക്കായി 56.7 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യു.എസ്.ജി.എസ്) അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.