ഇടുക്കിയിൽ വീണ്ടും ഭൂചലനം വീടുകൾക്ക് വിള്ളൽ ഭയപ്പെടേണ്ടതില്ലന്നു കെ എസ് ഇ ബി

ഇരട്ടയാർ ,ഈട്ടിത്തോപ്പ്‌ , നെടുങ്കണ്ടം , കട്ടപ്പന കാഞ്ചിയാർ , ബാലഗ്രാം , വെട്ടികുഴകവല , വലിയപാറ, കുഴി തോളു, കൊച്ചറ , ആനവിലാസം എന്നിവിടങ്ങളിലാണ് ഭൂമികുലുക്കം അനുഭവപെട്ടു

0

ജില്ലയിൽ ആറുതവണ ഭൂചലനം ഉണ്ടായതായി ഇടുക്കി ഡാം സേഫ്റ്റി വിഭാഹം അറിയിച്ചു . രാവിലെ 6 :45 നു ഉച്ചക്ക് 12 മണിക്കും ഇടയിലാണ് ഭൂചലനം അനുഭവപെട്ടത് ഇതിൽ രാവിലെ 8 : 58 നുണ്ടായ ഭൂചലനം മാഗ്നിറ്യൂടിൽ 2 . 8 രേഖപ്പെടുത്തി ഉച്ചക്ക് 12 മണിക്ക് ഒടുവിൽ ഉണ്ട ഭൂചലനം റിക്ച്ചർ സ്കെലിൽ 1 . 8 രേഖപ്പെടുത്തി ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നിയംകണ്ടമാണെന്നു ഡാം സേഫ്റ്റി വിഭാഗം അറിയിച്ചു

ചെറുതോണി :ഇടുക്കിയിൽ വീണ്ടും ഭൂചലനം ഇന്നു രാവിലെ 8 .58 നും 9 . 46 നും നും രണ്ടു തവണയാണ് ഭൂചലനമുണ്ടായത് . കട്ടപ്പന , ഈട്ടിത്തോപ്പ് , നെടുങ്കണ്ടം കൊച്ചറ വള്ളക്കടവ്
ഭാഗങ്ങളിലായാണ് ഭൂചലനം ഉണ്ടായതു . തുടർച്ചയായുണ്ടാകുന്ന ഭൂചലനം മൂലം ജനങ്ങൾ കടുത്ത പരിഭ്രാന്തിയിലാണ്.അതേസമയം തീവ്രത കുറഞ്ഞ ചാലമാണ് ഇന്ന്ജില്ലയുടെ വിവിധ മേഖലകളിൽ അനുഭവപെട്ടതെന്നും കഴിഞ്ഞ ദിവസ്സങ്ങളിൽ ഉണ്ടയ ഭൂചലനത്തിന്റെ തുടർചലനങ്ങളാകാം  ഇതെന്നും ആളുകൾ ഭയപ്പെടേണ്ട സഹചര്യമില്ലന്നു കെ എസ് ഇ ബി അറിയിച്ചു നാലുതവയാണ് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്  ചലനത്തിന്റെ തീവ്രത  റിക്ച്ചർ സ്കെലിൽ ആദ്യ ചലനം 2 .7 വും രണ്ടാമത്തേത് 2 .8 വും രേഖപ്പെടുത്തി

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇടുക്കി ആർച്ചു ഡാമിന്റെ സമീപ പ്രദേശത്തു രണ്ടു പ്രാവശ്യം ഭൂചലനം ഉണ്ടായതിനു പിന്നാലെയാണ് ഇന്ന് ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൾ ഭൂചലനം ഉണ്ടായതു . ഇരട്ടയാർ ,ഈട്ടിത്തോപ്പ്‌ , നെടുങ്കണ്ടം , കട്ടപ്പന കാഞ്ചിയാർ , ബാലഗ്രാം , വെട്ടികുഴകവല , വലിയപാറ, കുഴി തോളു, കൊച്ചറ , ആനവിലാസം എന്നിവിടങ്ങളിലാണ് ഭൂമികുലുക്കം അനുഭവപെട്ടു ബാലഗ്രാമിൽ 6 പ്രാവശ്യവും നെടുങ്കണ്ടം, കട്ടപ്പന ഭാഗത്തു മൂന്നു പ്രാവശ്യം ഭൂമി കുലുങ്ങിയതായാണ് റിപ്പോർട്ട് .രാവിലെ എട്ടു അന്പത്തിയൊൻപതിനാണ് ഇരട്ടയാർ മേഖലയിൽ ഭൂചലനം രേഖപ്പെടുത്തിയത് . രാവിലെ 6 .45 നും 9 . 46 നും ഇടയിലാണ് ഭൂചലനമുണ്ടായത്. ഇന്നത്തെ ഭൂചലനത്തിൽ വീടുകൾക്ക് കേടുപാടുകളൊന്നു റിപ്പോർട്ട് ചെയ്തിട്ടില്ല .കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചലനങ്ങൾ മൂലം ഇടുക്കി ചെറുതോണി മേഖലകളിലെ പതിനഞ്ചോളം വീടുകൾക്ക് നാശം സംഭവിച്ചിരുന്നുന്നു . നെടുങ്കണ്ടം ഭാഗത്താണ് തൊണ്ണൂറ്റി രണ്ട കാലഘട്ടത്തിൽ 4 .2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതു .

You might also like

-