ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ആരംഭിച്ചു; ആദ്യ ദിനം ഡാലസില്‍ റെക്കോര്‍ഡ് പോളിങ്ങ്

2014 ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യ ദിവസം വോട്ടു രേഖപ്പെടുത്തിയവര്‍ 29217 ആയിരുന്നു. എന്നാല്‍ രാത്രി ഏഴു മണിക്ക് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ചു ഡാലസ് കൗണ്ടിയില്‍ 55384 പേരാണ് സമ്മതിദാനാവകാശം ഉപയോഗിച്ചത്. ഇതു പുതിയൊരു റെക്കോര്‍ഡാണ്

0

ഡാലസ്: നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിങ്ങ് ഒക്ടോബര്‍ 22 തിങ്കളാഴ്ച ആരംഭിച്ചപ്പോള്‍ ഡാലസിലെ പോളിങ്ങ് സ്‌റ്റേഷനുകളില്‍ രാവിലെ അനുഭവപ്പെട്ട തണുപ്പിനെ പോലും അവഗണിച്ചു നൂറുകണക്കിന് ആളുകളാണ് വോട്ടു ചെയ്യാന്‍ എത്തിയത്. ഡാലസ് കൗണ്ടിയിലെ എല്ലാ ബൂത്തുകളിലും രാവിലെ ഏഴു മണിക്കു തന്നെ വോട്ടര്‍മാര്‍ എത്തിയിരുന്നു.

2014 ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യ ദിവസം വോട്ടു രേഖപ്പെടുത്തിയവര്‍ 29217 ആയിരുന്നു. എന്നാല്‍ രാത്രി ഏഴു മണിക്ക് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ചു ഡാലസ് കൗണ്ടിയില്‍ 55384 പേരാണ് സമ്മതിദാനാവകാശം ഉപയോഗിച്ചത്. ഇതു പുതിയൊരു റെക്കോര്‍ഡാണ്.

7 മണിക്ക് അവസാനിപ്പിക്കേണ്ട പോളിങ്ങ് നീണ്ട നിരയില്‍ നിന്നിരുന്ന വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ദീര്‍ഘിപ്പിക്കേണ്ടി വന്നുവെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജെന്‍കിന്‍സ് പറഞ്ഞു.

ടെക്‌സസില്‍ 2014 ലെ മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ രജിസ്‌ട്രേര്‍ഡ് വോട്ടര്‍മാരില്‍ 240653 പേരാണ് (2.68 ശതമാനം) ആദ്യദിനം വോട്ട് രേഖപ്പെടുത്തിയിരുന്നത്.

ഹൂസ്റ്റണില്‍ പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയിട്ടും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവനുഭവപ്പെട്ടിട്ടില്ല. വൈകിട്ട് നടന്ന റാലിക്കു മുമ്പ് ഹൂസ്റ്റണിലും റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. നവംബര്‍ 2 വരെയാണ് ഏര്‍ലി വോട്ടിങ്ങ്.

You might also like

-