ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ38 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതി - 4 വെറുതെ വിട്ടത്.

0

കണ്ണൂർ: മന്ത്രി ഇ പി ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതി – 4 വെറുതെ വിട്ടത്. 2000 ഡിസംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്. ആര്‍എസ്എസ്-ബിജെപിക്കാരായ 38 പേരാണ് പ്രതികള്‍.

You might also like

-