ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം ലീഗ് വാർഡ് സെക്രട്ടറി പിടിയിൽ
ഇയാൾ അക്രമത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. റൗഫിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ കല്ലൂരാവി മുണ്ടത്തോടിലെ അബ്ദുൾ റഹ്മാൻ എന്ന റൗഫി (32)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി ഇർഷാദ് കസ്റ്റഡിയിൽ. ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇയാൾ അക്രമത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. റൗഫിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിൽ കല്ലൂരാവി സ്വദേശിയും ലീഗ് പ്രവർത്തകനുമായ ഇസ ഹാഖിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ച രാത്രി 10.30 ഓടെ സുഹൃത്തുക്കളായ റൗഫ്, റഹിം,അസ്ലം എന്നിവരുടെ കൂടെ രണ്ട് ബൈക്കിൽ ബാവ നഗറിലേക്ക് പോകുന്നതിനിടയിൽ മുണ്ടത്തോട് വച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മറ്റി സെക്രട്ടറി ഇർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മാരകയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഷുഹൈബ് നൽകിയ മൊഴിയിൽ പറയുന്നു.ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്നും ജില്ലാ പോലീസ് ചീഫ് ഡി.ശില്പ പറഞ്ഞു.