ഡ്രീം കേരള’ പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി
നയതന്ത്ര ബാഗേജിൽ സ്വർണം കള്ളക്കടത്തു നടത്തിയ കേസിലെ പ്രതികൾക്ക് ഒത്തുചേരാൻ സെക്രട്ടേറിയറ്റിനു തൊട്ടടുത്ത ഫ്ലാറ്റ് അന്വേഷിച്ചത് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനാണെന്നു തെളിഞ്ഞിരുന്നു
തിരുവനന്തപുരം :സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ട അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്നും ഒഴിവാക്കി. പദ്ധതിയുടെ നിര്‍വഹണസമിതിയില്‍ നിന്നാണ് അരുണിനെ ഒഴിവാക്കിയത്. വിവാദത്തിന് പിന്നാലെ ഐ.ടി ഹൈപവര്‍ കമ്മിറ്റിയില്‍ നിന്ന് അരുണിനെ പുറത്താക്കിയിരുന്നു. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു പദ്ധതി. ഐടി ഫെലോ സ്ഥാനത്ത് ഒഴിവാക്കിയിട്ടും ഡ്രീം കേരള പദ്ധതിയില്‍ തുടര്‍ന്നത് വിവാദമായിരുന്നു
നയതന്ത്ര ബാഗേജിൽ സ്വർണം കള്ളക്കടത്തു നടത്തിയ കേസിലെ പ്രതികൾക്ക് ഒത്തുചേരാൻ സെക്രട്ടേറിയറ്റിനു തൊട്ടടുത്ത ഫ്ലാറ്റ് അന്വേഷിച്ചത് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനാണെന്നു തെളിഞ്ഞിരുന്നു. ഈ വിവരം പുറത്തുവന്നതോടെയാണ് സർക്കാരിന്റെ ഐടി പാർക്സ് മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് അരുണിനെ നീക്കിയത്.
സാമ്പത്തിക ഇടപാടുകളിൽ സംശയനിഴലിലായതിനാൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ പദവിയിൽനിന്ന് അരുണിനെ കഴിഞ്ഞ വർഷം മാറ്റിയിരുന്നെങ്കിലും ഐടി പാർക്സ് ഡയറക്ടർ പദവിയിൽ തുടരുകയായിരുന്നു. ഫോൺവിളി വിശദാംശങ്ങൾ പുറത്തായതോടെ ഈ പദവിയിൽനിന്നും അരുണിനെ മാറ്റുകയായിരുന്നു