നവ കേരളം നിര്‍മ്മാണത്തിനായി ക്ഷേത്രങ്ങള്‍ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന് ദില്ലി ബിജെപി . പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സംഭാവന നല്‍കണമെന്ന് ഉദിത് രാജ്

മനുഷ്യര്‍ മരിച്ചുവീഴുകയും ദുരിതത്തിലാവുകയും ചെയ്യുമ്പോള്‍ ഈ സ്വത്തുക്കള്‍ കാത്തുസൂക്ഷിച്ചിട്ട് എന്തിനാണ്

0

ഡൽഹി :’പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ഗുരുവായൂര്‍- ശബരിമല ക്ഷേത്രങ്ങളുടെയും കൈവശമുള്ള സ്വര്‍ണ്ണവും മറ്റ് സ്വത്തുക്കളും കൂട്ടിയാല്‍ തന്നെ ഒരു ലക്ഷം കോടിയിലധികം കാണും. 21 കോടിയുടെ നഷ്ടം നികത്താന്‍ ഇത് ധാരാളമാണ്. മനുഷ്യര്‍ മരിച്ചുവീഴുകയും ദുരിതത്തിലാവുകയും ചെയ്യുമ്പോള്‍ ഈ സ്വത്തുക്കള്‍ കാത്തുസൂക്ഷിച്ചിട്ട് എന്തിനാണ്’- ഉദിത് രാജ് ട്വീറ്റ് ചെയ്തു.പുതിയ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതിനിടെയാണ് ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിക്കണമെന്ന് ജനങ്ങളോട് ബിജെപി എംപിയുടെ ആഹ്വാനം. നേരത്തേ ചില ജനപ്രതിനിധികളും ഇതേ അഭിപ്രായം പരസ്യമായി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഉദിത് രാജിന്റെ നിര്‍ദേശത്തോട് ബിജെപിയില്‍ നിന്നോ പുറത്തുനിന്നോ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുളള ലോക് സഭാംഗമാണ് ഉദിത് രാജ്. ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി,എസ്.ടി ഓര്‍ഗനൈസേഷന്റെ ദേശീയ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.

Dr. Udit Raj, MP

@Dr_Uditraj

The Gold & Wealth of Padmanabha,Sabarimala,Guruvayur
is more than 1 lakh crores & to compensate the losses of 21 thousand Crores is for less than temples wealth. What is use of such and wealth. When people are dying and crying.

കഴിഞ്ഞ മാസം താണ്ഡവമാടിയ പ്രളയത്തില്‍ നാനൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പ്രളയത്തേയും തൽഫലമായുണ്ടായ കെടുതികളെയും തുടർന്ന് കേരളത്തിന് ഏകദേശം 20,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വെള്ളപ്പൊക്കത്തെ തുടർന്ന് ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി നിരവധി സഹായ വാഗ്ദാനങ്ങളാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്

You might also like

-