മെയ് 25 ന് ആഭ്യന്തര വിമാന ,യാത്ര നിരക്ക്പുറത്തിറക്കി
ആഭ്യന്തര വിമാന യാത്രക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ് ഡൌണ്‍ലോഡ് ചെയ്യണം. 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം
ഡൽഹി :ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാഗ്ലൂർ -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ ഈടാക്കും. കോഴിക്കോട് -ചെന്നൈ, തിരുവനന്തപുരം -ചെന്നൈ, ഹൈദരാബാദ് – കൊച്ചി, ഉള്‍പ്പടെയുള്ള യാത്രക്ക് 2500 മുതല്‍ 7500 രൂപ വരെയാണ് നിരക്ക്. കൊച്ചി -ഡൽഹി, കോഴിക്കോട് – ഡൽഹി യാത്രക്ക് 5500 രൂപ മുതല്‍ 15700 രൂപ ഈടാക്കും.
ആഭ്യന്തര വിമാന യാത്രക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ് ഡൌണ്‍ലോഡ് ചെയ്യണം. 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മേയ് 25 മുതല്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായാകും സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. അതേസമയം നാലംഘട്ട ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശത്തില്‍ വിമാനസര്‍വീസുകള്‍ മേയ് 31വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ മാറ്റം വരുത്തുന്നത്.