നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടോ..?ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിൽ തെളിവുകൾ ശേഖരിക്കയുന്നതാണ് ദീലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത് . നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. അന്വേഷണം ഏപ്രിൽ 15നകം തീർക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്.

ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. എന്നാൽ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തേയ്‌ക്ക് മാറ്റുകയായിരുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ നീക്കം ചെയ്ത രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ചാറ്റുകളും വിചാരണ കോടതി രേഖകളുമാണ് ലഭിച്ചത്. ഇവയുടെ ഒക്കെ അടിസ്ഥാനത്തിലാകും ദിലീപിനെ ഇന്ന് ചോദ്യം ചെയ്യുക.

You might also like