ഗവർണ്ണർ സർക്കാർ പോര് ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ജനപ്രതിനിധികളുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു
തമിഴ്‌നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരികെ വിളിക്കണമെന്ന് ഡിഎംകെ സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സഭയില്‍ പൂര്‍ണമായി വായിക്കാത്തതും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതും സെഷന്‍ തീരുംമുമ്പ് സഭ വിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങള്‍ക്കും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചു.
ചെന്നൈ| തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ജനപ്രതിനിധികളുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി രാഷ്ട്രപതിയെ കണ്ടത്.തമിഴ്‌നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരികെ വിളിക്കണമെന്ന് ഡിഎംകെ സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സഭയില്‍ പൂര്‍ണമായി വായിക്കാത്തതും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതും സെഷന്‍ തീരുംമുമ്പ് സഭ വിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങള്‍ക്കും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചു.
அவர்களால் இந்திய குடியரசுத் தலைவர் அவர்களுக்கு எழுதப்பட்ட கடிதத்தினை,