ഡി.കെ ശിവകുമാറിനെ ഹൈ കമാൻഡ്നെ ദൂത് അറിയിച്ചു ഡി.കെ.ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ്

ഡൽഹിയിലെത്താൻ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഡി കെ ശിവകുമാർ തന്റെ ഡൽഹി യാത്ര നാടകീയമായി റദ്ദാക്കിയിരുന്നത്

0

ഡൽഹി | കർണാടകയിലെ മുഖ്യമന്ത്രി തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെ സഹോദരന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഡി.കെ.ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ് ഡല്‍ഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ കണ്ടു. ശിവകുമാറിന്റെ അനുമതിയോടെയാണ് സുരേഷിന്റെ സന്ദര്‍ശനമെന്നാണ് വിവരംഅതിനിടെ ഡി.കെ.ശിവകുമാറിനെ പിന്തുണച്ച് വൊക്കലിഗ സമുദായ നേതാക്കള്‍ രംഗത്തെത്തി.ഡി.കെയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടെ എം.ബി.പാട്ടീലിനായി ലിംഗായത്ത് മഠം രാഗത്തുവന്നിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം ലിംഗായത്ത് വിഭാഗത്തിന് വേണമെന്ന് ആവശ്യമാണ് അവർ ഉന്നയിക്കുന്നത്.

അതേസമയം ഡി.കെ ശിവകുമാറിനെ കോൺഗ്രസ് ദേശീയ നേതൃത്വം വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട് . നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി. ഇന്നുതന്നെ ഡൽഹിയിൽ എത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇന്നലത്തെ ഡൽഹി യാത്ര ഡി.കെ ശിവകുമാർ റദ്ദാക്കിയിരുന്നു.

ഡൽഹിയിലെത്താൻ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഡി കെ ശിവകുമാർ തന്റെ ഡൽഹി യാത്ര നാടകീയമായി റദ്ദാക്കിയിരുന്നത്. ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കർണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ചർച്ചകൾക്കായി ഇന്നലെ വൈകിട്ട് ഡൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ ഉടൻ ഡെൽഹിക്ക് പോവാനില്ലെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. വയറിൽ അണുബാധയുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.അതേസമയം കർണാടകയിൽ മുഖ്യമന്ത്രി ചർച്ചയിൽ പ്രതിസന്ധിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. പാർട്ടി അമ്മയാണെന്നാണ് ഡി.കെ ശിവകുമാർ പറഞ്ഞത്. അങ്ങനെയുള്ളയാൾ എങ്ങനെ വെല്ലുവിളി ഉയർത്തിയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ടെത്താൻ കാലതാമസം നേരിടുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും കെ. സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

You might also like

-