സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം; പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി
രാത്രി 8 മുതല്‍ 10 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സമയം
സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. നാളെ രാത്രി 8 മുതല്‍ 10 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സമയം. പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രാത്രി എട്ടുമണിക്കും പത്തിനും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമയക്രമീകരണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മലിനീകരണവും പൊടിപടലങ്ങളും കുറയ്ക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.