ശരീരം തളർന്ന് ചാലമാറ്റ കിടക്കുന്ന അമ്മയ്‌ക്കരികിൽ ഭിന്നശേഷിക്കാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ചു

പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളാണ്

0

കുറ്റിയടി | മലപ്പുറത്ത് ശരീരം തളർന്ന് ചാലമാറ്റ കിടക്കുന്ന അമ്മയ്‌ക്കരികിൽ വെച്ച് ഭിന്നശേഷിക്കാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ചു. അരീക്കോട് കാവനൂരിലാണ് അതിദാരുണമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ആണ് പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ പെൺകുട്ടിയെയും തളർന്നു കിടക്കുന്ന അമ്മയെയും കൊന്നുകളയുമെന്ന് ഇയാൾ വധഭീഷണിയും മുഴക്കി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളാണ്. ഈ മകളെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി വാടക കെട്ടിടത്തിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയ പ്രതി പീഡിപ്പിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ യുവതിയെ മൂന്നു മാസം മുൻപും ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നു. എന്നാൽ ഭയം മൂലം പെൺകുട്ടി അത് പുറത്ത് പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ നിരവധി കേസ്സുകൾ ഉള്ളതായി പോലീസ് അറിയിച്ചു . പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പരാതി അറിയിച്ച അയൽക്കാരിയുടെ ഭർത്താവിനെ പ്രതിയുടെ ആളുകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സാക്ഷി പറഞ്ഞാൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇയാൾ ജാമ്യത്തിലിറങ്ങിയാൽ ജീവന് ഭീഷണിയാണെന്ന് നാട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട് .

You might also like

-