അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി ദീലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെത്തുടര്ന്നു മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമര്‍പിച്ച ഹർജി ഹൈകോടതിയെ സമീപിച്ചിരുന്നു

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ് രജിസ്റ്റർചെയ്ത കേസിൽ ദീലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എന്ന് ഹൈക്കോടതി വിധിപറയും . നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെത്തുടര്ന്നു മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമര്‍പിച്ച ഹർജി ഹൈകോടതിയെ സമീപിച്ചിരുന്നു . ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നും സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട്‌ തന്റെ പേരുപറഞ്ഞു ബാലചന്ദ്രകുമാർ നിരവധി പേരിൽ നിന്നും പണം വാങ്ങി കബിളിപ്പിച്ചിരുന്നു ഇതു ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ ആരോപണങ്ങൾ ക്ക് പിന്നിലെന്നുംമാണ് ദിലീപിന്‍റെ വാദം.ഭീഷണി കേസ് പോലീസിന്റെ കള്ളകഥ ആണെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ ദിവസ്സം ഹർജി പരിഗണിച്ച കോടതി പ്രോസിക്യുഷനെ നിശിതമായി വിമര്ശിച്ചിരിക്കുന്നു .ഏറെക്കൊപ്പം പ്രതിയുടെയും അവകാശം സംരക്ഷയ്ക്കാൻ കോടതിക്ക് ബാധ്യത ഉണ്ടന്ന് കോടതി വ്യകത്മാക്കിയിരുന്നു.കേസിന്റെ വിചാരണ പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിക്കാനിരിക്കെ പുതിയ കേസുമായി വരുന്നത് കേസ് ആട്ടി മരിക്കാനാണോ എന്നും കോടതി ചോദിച്ചിരുന്നു .നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്

ദീലീപിനെതിരെ പുതിയ തെളിവുകൾ ശേഖരിക്കയുന്നതിനിടെ ഭാഗമായി ഇന്നലെ ദീലീപിന്റേയും അനുജന്റെയും വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു പരിശോധനയുടെ വെളിച്ചത്തിൽ ,അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയി ക്കാനാണ് സാധ്യത . ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്.

ദിലീപിന്‍റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പൊലീസ് മൊബൈൽ ഫോണുകളും ഹാ‍ർ‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്ത് പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താനും ദിലീപിന്‍റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന തോക്ക് പിടിച്ചെടുക്കാനുമായിരുന്നു പരിശോധന.

You might also like

-