ദീലീപിനെ എന്നും ചോദ്യം ചെയ്യും 27 ന് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണം

സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ബാലചന്ദ്രകുമാർ ദീലീപുമായി തെറ്റാൻ കാരണം . പിക് പോക്കറ്റ് എന്ന സിനമയുടെ നിർമണവുമായി ബന്ധപ്പെട്ട് വിദേശ മലയാകളിനിന്നും നിർമ്മാണത്തിൽ പങ്കാളിയാകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ബാലചന്ദ്രകുമാർ രണ്ടുപേരുടെ പണം വാങ്ങിയിരുന്നു

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും.ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപകേഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിതയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യൽ ചോദ്യം ചെയ്യലുമായി ദീലീപും മറ്റു സഹകരിച്ചതായി പോലീസ്അ പറഞ്ഞു . മൂന്ന് ദിവസം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രഞ്ചിനു കോടതി സമയം അനുവദിച്ചിരുന്നു. രണ്ട് ദിവസങ്ങളായി 22 മണിക്കൂറാണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ സാക്ഷിമൊഴി കളുടെയും പ്രതികളുടെ ശബ്ദ രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ കണ്ടെത്തിയ വൈരുദ്ധ്യങ്ങളുടെയും, ഒപ്പം തന്നെ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളും നിരത്തിയാകും ഇന്നത്തെ ചോദ്യം ചെയ്യൽ.

സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ബാലചന്ദ്രകുമാർ ദീലീപുമായി തെറ്റാൻ കാരണം . പിക് പോക്കറ്റ് എന്ന സിനമയുടെ നിർമണവുമായി ബന്ധപ്പെട്ട് വിദേശ മലയാകളിനിന്നും നിർമ്മാണത്തിൽ പങ്കാളിയാകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ബാലചന്ദ്രകുമാർ രണ്ടുപേരുടെ പണം വാങ്ങിയിരുന്നു . സിനിമ നിർമാണം മുടങ്ങിയതിനെത്തുടർന്ന് ഇവർ ദീലീപിനോട് തങ്ങളുടെ പണം നഷ്ടപെട്ട വിവരം അറിയിക്കുകയും . ബാലചന്ദ്രകുമാറിനോട് പണം തികെ നല്കാൻ നിര്ദേശിക്കയ്മ് ചെയ്തിരുന്നു . ഇതേത്തുടർന്നാണ് ദീലീപുമായി ബാലചന്ദ്രകുമാർ തെറ്റുന്നത് . ബ്ലാക് മെയിൽ ചെയുക എന്ന ഉദ്ദേശത്തോടെയാണ് ബാലചന്ദ്രകുമാർ പെരുമാറിയിട്ടുള്ളതെന്നും ദീലീപ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട് .ദീലീപിന്റെ മൊഴിയും ബാലചന്ദറാകുമാറിന്റെ ആരോപണവും പരിശോധിക്കുന്നതിനും .വേണ്ടി സിനമായും ബന്ധമുള്ള ആളുകളുടെ മൊഴികളും പോലീസ് ശേഖരിക്കുന്നുണ്ട് .

You might also like

-