നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വരും വരെ വിചാരണ നിർത്തി വെക്കണമെന്ന് സുപ്രിം കോടതിയിൽ ദിലീപ്

പോലീസ് സമർപ്പിച്ച അക്രമ ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും അക്രമ സമയത്തു കേൾക്കുന്ന ശബ്ദങ്ങൾ സംബന്ധിച്ചതും പോലീസ് കുറ്റപത്രത്തിൽ പരമശിക്കുകയോ സംഭവ സമയത്തു നിലവിൽ പോലീസ് പറയുന്ന ആളുകളെ കൂടാതെ മറ്റാരോ ഉണ്ടന്ന് ദൃശ്യങ്ങൾ കണ്ട പരാതിക്കാരുടെ അഭിഭാഷകർ വധിക്കുന്നു

0

ഡൽഹി :നടിയെ അക്രമിച്ച കേസില്‍ വീണ്ടും കോടതിയെ സമീപിച്ച് ദിലീപ്. കേസിലെ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കൃത്യം നടക്കുന്ന സമയത്തു ചിത്രീകരിച്ചതായി പ്രോസിക്യയൂഷൻ പ്രധാന തെളിവായി സമർപ്പിച്ച മൊബൈൽ ഫോൺ ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപിന്റെ ഹരജി ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് പുറത്തു വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രിം കോടതിയുടെ അനുമതിയോടെ പ്രതികളുടെ അഭിപാഷകർക്കും പ്രതികൾക്കും അക്രമ ദൃശ്യങ്ങൾ കാണാൻ അനുമതി നൽകിയിരുന്നു പോലീസ് സമർപ്പിച്ച അക്രമ ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും അക്രമ സമയത്തു കേൾക്കുന്ന ശബ്ദങ്ങൾ സംബന്ധിച്ചതും പോലീസ് കുറ്റപത്രത്തിൽ പരമശിക്കുകയോ സംഭവ സമയത്തു നിലവിൽ പോലീസ് പറയുന്ന ആളുകളെ കൂടാതെ മറ്റാരോ ഉണ്ടന്ന് ദൃശ്യങ്ങൾ കണ്ട പരാതിക്കാരുടെ അഭിഭാഷകർ വധിക്കുന്നു പോലീസ് പ്രധാന തെളിവായി ഹാജരാക്കിയിട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികത അറിയാൻ വ്യക്തമായ ഫോറൻസിക് പരിശോധന ആവശ്യമാണ് ഫോറൻസിക് പരിശോധനയുടെ ആധികാരികത വ്യക്തമാക്കാതെ വിചാരണ നിർത്തിവെക്കണമെന്നാണ് ഹർജിയിലെ ആവശ്യം ഹരജി സുപ്രീം കോടതിഅടുത്ത വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വിചാരണക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു.

You might also like

-