ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാകുമോയെന്ന് പരിശോധിക്കും ഹര്‍ജി പരിഗണിക്കുന്നത് 11ലേക്ക് മാറ്റി

വീഡിയോ ദൃശ്യങ്ങൾക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളിൽ ഇല്ലെന്ന് മുകുൾ റോത്തകി വിശദീകരിച്ചു. പ്രത്യേക കാരണങ്ങൾ കൊണ്ടാണ് മെമ്മറി കാർഡ് നൽകാത്തതെന്ന് കോടതി മറുപടി നല്‍കി. മെമ്മറി കാർഡ് ഒരു രേഖയല്ല, അതൊരു മെറ്റീരീയൽ ആണെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു.

0

ന്യൂഡല്‍ഹി: മെമ്മറി കാർഡിന്റെ പകർപ്പ് എങ്ങനെ എടുക്കാനാകുമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു. മെമ്മറി കാർഡ് ഈ കേസിലെ രേഖയാണെങ്കിൽ അത് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ മുകുൾറോത്തക്കി കോടതിയില്‍ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങൾക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളിൽ ഇല്ലെന്ന് മുകുൾ റോത്തകി വിശദീകരിച്ചു. പ്രത്യേക കാരണങ്ങൾ കൊണ്ടാണ് മെമ്മറി കാർഡ് നൽകാത്തതെന്ന് കോടതി മറുപടി നല്‍കി. മെമ്മറി കാർഡ് ഒരു രേഖയല്ല, അതൊരു മെറ്റീരീയൽ ആണെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു.

തനിക്ക് വേണ്ടത് മെമ്മറി കാർഡിലെ ദൃശ്യങ്ങളാണ്, അത‌് കിട്ടിയാൽ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഐടി നിയമങ്ങൾ പരിശോധിക‌്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് കൂടുതൽ വാദത്തിനായി ഡിസംബർ 11 ലേക്ക് മാറ്റി.

You might also like

-