ധീരജ് കൊലപാതകം ,കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ്
കെഎസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരാണ് കേസില്‍ ഒടുവില്‍ അറസ്റ്റിലായത്. മുഖ്യപ്രതി നിഖില്‍ പൈലി ഉള്‍പ്പെടെ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ചെറുതോണി | ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് ആണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ആറായി. കേസില്‍ അഞ്ചാം പ്രതിയെയാണ് ഇനി പിടികൂടാനുള്ളത്.കെഎസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരാണ് കേസില്‍ ഒടുവില്‍ അറസ്റ്റിലായത്. മുഖ്യപ്രതി നിഖില്‍ പൈലി ഉള്‍പ്പെടെ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേത് കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടെന്ന് എം എം മണി എംഎൽഎ. ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ വിദ്യാർത്ഥി എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുകയാണ്. എന്നിരുന്നാലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സുധാകരൻ നടത്തുന്നത്. വരും കാലങ്ങളിൽ സുധാകരന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന അക്രമത്തിന്റെ തുടക്കമാണ് ധീരജിന്റെ കൊലപാതകം. പ്രതികളെ സംരക്ഷിക്കാനുള്ള സുധാകരന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎം മണി പറഞ്ഞു.