സി പി ഐ എം തിരുവനന്തപുരം ജില്ലാ സെകട്ടറിയായി ആനാവൂർ നാഗപ്പൻ വീണ്ടും

ജില്ലാ കമ്മിറ്റിയിൽ യുവാക്കൾക്ക് ഇത്രയും പ്രാതിനിധ്യം കിട്ടുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. അപ്പോഴും സംസ്ഥാന തലത്തിൽ ശ്രദ്ധേയരായ ഒരു വിഭാഗം യുവനേതാക്കളെ ഇക്കുറി പരിഗണിക്കാതിരുന്നതും മുൻ എം.പി എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയതും ശ്രദ്ധേയമായി

0

തിരുവനന്തപുരം | സി പി ഐ എം തിരുവനന്തപുരം ജില്ലാ സെകട്ടറിയായി ആനാവൂർ നാഗപ്പൻ വീണ്ടും തെരെഞ്ഞെടുത്തു പ്രായപരിധി പിന്നിട്ടതിനെ തുടർന്ന മുതിർന്ന നേതാക്കളായ പീരപ്പൻകോട് മുരളിയടക്കമുള്ളവരെ ഒഴിവാക്കി, സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ യുവാക്കാൾക്ക്കൂടുതൽ പ്രാതിനിധ്യം. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റും നിലവിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുമായ ഷിജു ഖാൻ ജില്ലാ കമ്മിറ്റിയിലേക്ക് എത്തി.കെ.എസ്.സുനിൽകുമാർ ,എസ്.പുഷ്പലത ,ഡി.കെ മുരളി ,വി. ജോയ് എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിൽ പുതിയതായി ഉൾപ്പെടുത്തി.
ജില്ലാ കമ്മിറ്റിയിൽ യുവാക്കൾക്ക് ഇത്രയും പ്രാതിനിധ്യം കിട്ടുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. അപ്പോഴും സംസ്ഥാന തലത്തിൽ ശ്രദ്ധേയരായ ഒരു വിഭാഗം യുവനേതാക്കളെ ഇക്കുറി പരിഗണിക്കാതിരുന്നതും മുൻ എം.പി എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയതും ശ്രദ്ധേയമായി.

ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവ് പിടിച്ചെടുക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ആവർത്തിക്കുകയും ചെയ്ത വി.കെ.പ്രശാന്ത് എംഎൽഎ, കെഎസ് ശബരിനാഥിനെ പരാജയപ്പെടുത്തി അരുവിക്കര പിടിച്ചെടുത്ത ജി.സ്റ്റീഫൻ എന്നിവർ ഇക്കുറിയും ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടില്ല. 23-ാം വയസ്സിൽ തിരുവനന്തപുരം മേയർ പദവിയിലെത്തി ചരിത്രം കുറിച്ച മേയർ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റി അംഗത്വത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

മുൻ എം.പി എ. സമ്പത്തിനെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ശിശുക്ഷേമ സമിതി അധ്യക്ഷനും മുൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എം. ഷിജുഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വി അമ്പിളി, പ്രമോഷ്, ഷൈലജ ബീഗം, എസ്.പി ദീപക്, എസ്.കെ പ്രീജ, ഡി.കെ ശശി, ആർ. ജയദേവൻ, വി. വിനീഷ് എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. എ. സമ്പത്തിന് പുറമെ ഡബ്ല്യു.ആർ ഹീബ, വി.ശിവൻകുട്ടി, ചെറ്റച്ചൽ സഹദേവൻ, ജി. രാജൻ, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത ശേഷം വൈകീട്ടോടെ സമ്മേളനം സമാപിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം വെർച്വലാക്കി. വൈകീട്ട് നാലിന് കാട്ടക്കട ശശി നഗറിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

-

You might also like

-