ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഡിജിപി

മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി. കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ മാധ്യമ പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് അഭ്യർഥിച്ചു.

0

തിരുവനന്തപുരം: ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായാൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകും. മാധ്യമപ്രവർത്തകർക്ക് ഉൾപ്പടെ മതിയായ സുരക്ഷ ഒരുക്കുന്നതിനായാണ് താൽക്കാലിക നിയന്ത്രണമെന്നുമാണ് ഡിജിപിയുടെ വിശദീകരണം. മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി. കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ മാധ്യമ പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് അഭ്യർഥിച്ചു. ശബരിമലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഇന്നുരാവിലെ ഇലവുങ്കലിൽ പൊലീസ് തടഞ്ഞിരുന്നു. നാളെ രാവിലെയോടെ മാത്രമെ മാധ്യമപ്രവർത്തകരെ നിലയ്ക്കലിലേക്ക് കടത്തിവിടുകയെന്നാണ് പൊലീസ് നൽകിയ സൂചന.

ശബരിമലയിലും പരിസരത്തും മാധ്യമ പ്രവർത്തകരെ തടയുന്നതായി വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ല. മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനാലാണ് ഇപ്പോൾ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി. കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ മാധ്യമ പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിന് പോലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് അഭ്യർഥിച്ചു.

 

You might also like

-