ഡി ജി പി യുടെ വിദേശയാത്രയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നിഷേധിച്ചു
ഡി ജി പി ലോക്നാഥ് ബെഹ്റയും കെ.പി രണ്ടാം ബെറ്റാലിയൻ കമാൻഡന്‍റ് ദേവേഷ് കുമാർ ബെഹ്റയും ഇതിനായി ഇന്ന് യാത്ര തിരിക്കാനിരിക്കെ യാൻ മുഘ്യ തെരെഞ്ഞെടുപ്പ് ഓഫീസർ അനുമതി നിക്ഷേധിച്ചത്
തിരുവനന്തപുരം: സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നിക്ഷേധിച്ചു ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം പഠിക്കുന്നതിന് നാണ് ഡി ജി പി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്
ഡി ജി പി ലോക്നാഥ് ബെഹ്റയും കെ.പി രണ്ടാം ബെറ്റാലിയൻ കമാൻഡന്‍റ് ദേവേഷ് കുമാർ ബെഹ്റയും ഇതിനായി ഇന്ന് യാത്ര തിരിക്കാനിരിക്കെ യാൻ മുഘ്യ തെരെഞ്ഞെടുപ്പ് ഓഫീസർ അനുമതി നിക്ഷേധിച്ചത് . മൂന്ന് ദിവസത്തേക്കായിരുന്നു യാത്ര.യാത്രയ്ക്കായി നേരത്തെ തന്നെ സർക്കാരിന്‍റെ അനുമതി തേടിയിരുന്നു. ഇത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. എന്നാൽ, പെരുമാറ്റച്ചട്ടം നിലവിലുളളതിനാൽ അനുമതി തൽക്കാലം നൽകേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു