പള്ളിവാസലിലേ കാക്കനാട്ട് ഗ്രുപ്പ് റിസോർട്ടിന്റെ പഞ്ചായത്തു നൽകിയ മുഴുവൻ അനുമതികളും റദ്ദാക്കി ദേവികുളം സബ് കളക്ടര്‍
മൂന്നാർ ടുറിസം സോണിൽ കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി വേണമെന്നിരിക്കെ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ കെട്ടിടനിര്മാണത്തിനുള്ള അനുമതിയും ലൈസൻസും പഞ്ചായത്തു സെകട്ടറി നൽകുകയായിരു
മൂന്നാര്‍: കാക്കനാട്ട് ഗ്രുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള വിവാദറിസോർട്ടിന് പള്ളിവാസൽ ഗ്രാമ പഞ്ചായത്തു നൽകിയ മുഴുവൻ പ്രവർത്തന അനുമതികളും ദേവികുളം സബ് കളക്‌ടർ റദ്‌ചെയ്തു പള്ളിവാസലിലെ ചിത്തിരപുരത്തു പണിതുയർത്തിയ ബഹുനില കെട്ടിടത്തിന് റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ ഗ്രാമ പഞ്ചായത്തു സെകട്ടറി ഹരിപുരുഷോത്തമൻ പ്രവർത്തനാനുമതി നൽകുകയായിരുന്നു കിട്ടിടത്തിന്റെ പ്രവർത്താനുമതി തടഞ്ഞു കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചിരുനെങ്കിലും പഞ്ചായത്തു അനുമതിയുടെ മറവിലായിരുന്നു കെട്ടിടം പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത് . മൂന്നാർ ടുറിസം സോണിൽ കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി വേണമെന്നിരിക്കെ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ കെട്ടിടനിര്മാണത്തിനുള്ള അനുമതിയും ലൈസൻസും പഞ്ചായത്തു സെകട്ടറി നൽകുകയായിരുന്നു
റവന്യൂ രേഖകള്‍ ഇല്ലാതെ പണിത കെട്ടിടത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതോടെ 2016 ല്‍ റവന്യൂ വകുപ്പ് കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. എന്നാൽ ഏതു കണക്കിലെടുക്കാതെ വീണ്ടും നിർമ്മാണം തുടർന്ന സാഹചര്യത്തിൽ 2017 വീണ്ടു നിരോധന ഉത്തരവിറക്കുകയുണ്ടായി എന്നാൽ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് അനുമതി നല്‍കിയതോടെ കെട്ടിടം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പ്രവര്‍ത്തനം വിവാദമായതോടെ പഞ്ചായത്ത് ഡയറക്ടര്‍ കോടതി വിധി മാനിച്ച് കെട്ടിടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ നിര്‍ദ്ദേശം അവഗണിച്ച് പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തിരുന്നില്ല. കെട്ടിടത്തിന്റെ ഭൂമിയുടെ പട്ടയ രേഖകളുടെ ആധികാരികതെയക്കുറിച്ച് സംശയമുണര്‍ന്നതോടെ റവന്യൂ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യമായ രേഖകള്‍ ഹാജരാക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കുവാന്‍ സാധിക്കാതെ വന്നതോടെയാണ് കെട്ടിടത്തിന്റെ എല്ലാ രേഖകളും റദ്ദ് ചെയ്ത് ദേവികുളം സബ്ഉ കളക്‌ടർ ഉത്തരവിറക്കിയിട്ടുള്ളത്.