അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവിനെ നാട്ടുകാർപിടികൂടി പൊലീസിന് കൈമാറി

അതിർത്തി വഴി ആര്‍ എസ് പുര സെക്ടറിലുള്ള ചന്ദുചെക് ഗ്രാമത്തില്‍ നുഴഞ്ഞു കയറിയ അലിയെ ഗ്രാമീണർ തന്നെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

0

ജമ്മു: ഇന്ത്യ പാക് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവ് അറസ്റ്റിൽ. ജമ്മുവിലെ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന ബഷ്റത് അലിയാണ് പൊലീസ് പിടിയിലായത്. പാകിസ്താനിലെ സായ്കോട്ട് സ്വദേശിയാണ് ഇരുപതുകാരനായ ബഷ്റത് എന്നാണ് പൊലീസ് പറയുന്നത്.

അതിർത്തി വഴി ആര്‍ എസ് പുര സെക്ടറിലുള്ള ചന്ദുചെക് ഗ്രാമത്തില്‍ നുഴഞ്ഞു കയറിയ അലിയെ ഗ്രാമീണർ തന്നെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. യുവാവ് നിരായുധനായിരുന്നുവെന്നും പൊലീസെത്തി അപ്പോൾ തന്നെ കൂട്ടിക്കൊണ്ടു പോയെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്.
ഇയാൾ ഇന്ത്യയിലേക്ക് കടന്നു കയറിയതിന് പിന്നിലുള്ള ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നും അതിനു ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കു എന്നുമാണ് ജമ്മു ഐജി മുകേഷ് സിംഗ് അറിയിച്ചിരിക്കുന്നത്

You might also like

-