ദേവികുളം എം.എല്‍.എ അഡ്വ. എ.രാജയുടെ നിയമസഭാംഗത്വം റദ്ദാക്ക ണം ,യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ ഹൈക്കോടതിയില്‍

പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട സീറ്റാണ് ദേവികുളം നിയമസഭാ മണ്ഡലത്തിലേത്. എന്നാൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച ഇടത് സ്ഥാനാർഥി എ.രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും സംവരണത്തിന് അർഹനല്ലെന്നുമാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി. കുമാറിന്‍റെ വാദം

0

കൊച്ചി :ദേവികുളം എം.എല്‍.എ അഡ്വ. എ.രാജയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി കുമാര്‍ ഹൈക്കോടതിയില്‍ ഹരജി സമർപ്പിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചാണ് രാജ പട്ടികജാതി സീറ്റില്‍ രാജ മത്സരിച്ചതെന്നാണ് ഡി.കുമാറിന്‍റെ ആരോപണം. എന്നാൽ ആരോപണം സി.പി.എം നിഷേധിച്ചു.

പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട സീറ്റാണ് ദേവികുളം നിയമസഭാ മണ്ഡലത്തിലേത്. എന്നാൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച ഇടത് സ്ഥാനാർഥി എ.രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും സംവരണത്തിന് അർഹനല്ലെന്നുമാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി. കുമാറിന്‍റെ വാദം. രാജയുടെ നിയമസഭാംഗത്വം റദ്ദു ചെയ്യുക, വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കുമാർ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം പ്രതികരിച്ചു. തെരഞ്ഞടുപ്പില്‍ രാജ 7848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്.സ്ഥാനാര്‍ഥി ഡി.കുമാറിനെ പരാജയപ്പെടുത്തിയത്. ഡി.വൈ എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗമായ രാജാ ദേവികുളം കോടതിയിലെ അഭിഭാഷകനുമാണ്.
അതേസമയം .യാതൊരു അഡിഷണവുമില്ലാത്ത ആരോപണങ്ങളാണ് ഡി കുമാറും യു ഡി എഫ് വും ഉന്നയിക്കുന്നതെന്നും . ആരോപണം രാഷ്ട്രീയ പരമായും നിയപരമായി നേരിടുമെന്നും സി ഐ എം ജില്ലാ സെകട്ടറിയേറ്റ് അംഗം കെ വി ശശി പറഞ്ഞു

You might also like

-