മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കൽ പതിനൊന്നിന് ,പത്തിന് മോക്ഡ്രിൽ
11ന് എച്ച്2ഒ ഹോളി ഫെയ്ത്ത്, അൽഫ സെറീൻ എന്നിവയാണ് പൊളിക്കുന്നത്. 12ന് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയും പൊളിക്കും.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്
കൊച്ചി: മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് മോക്ഡ്രില്‍ നടത്താന്‍ തീരുമാനം. ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ തലേദിവസമായ ജനുവരി പത്തിനാണ് മോക്ഡ്രില്‍ നടത്തുക.11നാണ് ഫ്ലാറ്റുകൾ പൊളിക്കാൻ തുടങ്ങുന്നത്. 11ന് എച്ച്2ഒ ഹോളി ഫെയ്ത്ത്, അൽഫ സെറീൻ എന്നിവയാണ് പൊളിക്കുന്നത്. 12ന് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയും പൊളിക്കും.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2000 ആളുകളെ ഇപ്രകാരം ഒഴിപ്പിക്കേണ്ടി വരും. കിടപ്പുരോഗികളെ മാറ്റുന്നതിന് മെഡിക്കൽ സംഘത്തിന്റെ സഹായം തേടാനാണ് തീരുമാനം
ഫ്ലാറ്റുകൾ പൊളിക്കുന്നത് കാണാൻ ജനങ്ങൾക്ക് അവസരം നൽകും. ഇതിനായി പ്രത്യേക സ്ഥലം ഏർപ്പെടുത്തും. 11 ന് രാവിലെ 9 മുതൽ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഗതാഗത നിയന്ത്രണവും ഉണ്ടാകും.പൊളിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് മുതൽ സ്ഫോടന ശേഷം സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതുവരെയാണ് നിരോധനാജ്ഞ.ചുവന്ന കൊടി കെട്ടി തിരിച്ച് സ്ഥലത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും. ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. സ്ഫോടനത്തിന് അരമണിക്കൂര്‍ മുമ്പ് മൂന്നുവട്ടം സൈറണ്‍ മുഴക്കും മൂന്നാം സൈറണില്‍ സ്‌ഫോടനം നടക്കും.പൊളിയ്ക്കലുമായി ബന്ധപ്പെട്ട് മരടില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ചുമതലകള്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. അഞ്ഞൂറിലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിയ്ക്കും.ജനങ്ങള്‍ക്കുള്ള ബോധവത്കരണ പരിപാടികളും ഉടന്‍ തുടങ്ങും. സ്‌ഫോടനത്തില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായല്‍ ഇന്‍ഷുറന്‍സ് സഹായത്തോടെ വിപണി മൂല്യമനുസരിച്ച് നിര്‍മ്മിച്ച് നല്‍കും.