ഡൽഹി : കോടതിയിൽ പോലീസും അഭിഭാഷകരും ഏറ്റുമുട്ടി: വാഹനങ്ങൾഅഗ്നിക്ക് ഇരയാക്കി
വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണു സംഘർഷമായി മാറിയതെന്നാണു റിപ്പോർട്ടുകൾ. ഒരു അഭിഭാഷകൻറെ കാറിൽ പോലീസ് വാഹനമിടിച്ചതു ചോദ്യം ചെയ്ത അഭിഭാഷകനെ പോലീസ് മർദിച്ചതാണു സംഘർഷത്തിലേക്കു നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിനിടെ പോലീസ് വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു
ഡൽഹി: ഡൽഹിയിൽ കോടതി വളപ്പിൽ പോലീസുകാരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടി. ഓൾഡ് ഡൽഹിയിലെ തിസ് ഹസാരി കോടതി പരിസരത്താണു സംഘർഷമുണ്ടായത്. കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പോലീസ് അടച്ചു. കോടതി പരിസരത്തേക്കു മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിക്കുന്നതു വിലക്കിയിട്ടുണ്ട്.
വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണു സംഘർഷമായി മാറിയതെന്നാണു റിപ്പോർട്ടുകൾ. ഒരു അഭിഭാഷകൻറെ കാറിൽ പോലീസ് വാഹനമിടിച്ചതു ചോദ്യം ചെയ്ത അഭിഭാഷകനെ പോലീസ് മർദിച്ചതാണു സംഘർഷത്തിലേക്കു നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിനിടെ പോലീസ് വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു. പോലീസ് വാൻ ഉൾപ്പടെയുള്ള വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. പോലീസ് നടത്തിയ വെടിവയ്പിൽ പരിക്കേറ്റ ഒരു അഭിഭാഷകനെ സെൻറ് സ്റ്റീഫൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആറു ജഡ്ജിമാരടങ്ങുന്ന സംഘം സംഘർഷത്തിനിടെ സംഭവസ്ഥലത്ത് എത്തിയെങ്കിലും അവരെ അകത്തേക്കു പോകാൻ അനുവദിച്ചില്ലെന്നും അവർ തിരികെ പോകാൻ തുടങ്ങുന്പോൾ അകത്തു നിന്നും പോലീസുകാർ വെടിവയ്ക്കുകയായിരുന്നെന്നും ബാർ അസോസിയേഷൻ പ്രതിനിധി ജയ് ബിസ്വാൾ പറയുന്നു.