പിറ്റ്ബുൾ നായയുടെ ആക്രമണത്തില്‍ നാലു വയസുകാരന്‍ മരിച്ചു

സഹോദരിയുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാലു വയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ പിറ്റ്ബുള്‍നായ ആക്രമിക്കുകയായിരുന്നു.

0

മിഷിഗന്‍: അറുപതു പൗണ്ടുള്ള പിറ്റ്ബുൾ നായയുടെ ആക്രമണത്തില്‍  നാലു വയസ്സുകാരന്‍ മരിച്ചു. ഒക്ടോബര്‍ 29 നായിരുന്നു ഈ ദാരുണ സംഭവം ഉണ്ടായത്.
വൈകിട്ട് ഏഴു മണിക്ക് 14 വയസ്സുള്ള സഹോദരിയുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാലു വയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ പിറ്റ്ബുള്‍നായ ആക്രമിക്കുകയായിരുന്നു.
ഇതേ സമയം വീടിനകത്തുണ്ടായിരുന്ന മാതാവ് തന്റെ കൈയില്‍ കിട്ടിയ സിസ്സേഴ്‌സ് ഉപയോഗിച്ചു പിറ്റ്ബുള്ളിന്റെ ആക്രമണത്തെ ചെറുത്തുവെങ്കിലും ശരീരമാസകലം കടിയേറ്റ നാലു വയസ്സുകാരന്‍ രക്തം വാര്‍ന്നൊലിച്ചു നിലത്തു വീണിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണിതെന്ന് ഹസല്‍ പാര്‍ക്ക് പോലീസ് ചീഫ് ബ്രയാന്‍ പറഞ്ഞു. പൊലീസുകാരന്‍ എത്തിയാണ് പിറ്റ്ബുള്ളിനു നേരെ ടേസ്സര്‍ ഉപയോഗിച്ചു ശാന്തമാക്കിയത്. പിന്നീട് നായയെ അനിമല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഏറ്റെടുത്തു. പിറ്റ്ബുള്‍ ഇവരുടേതായിരുന്നില്ലെന്നും കൂട്ടുകാരന്റെ നായയെ ഒരു ദിവസത്തേക്ക് നോക്കാന്‍ ഏല്‍പിച്ചതായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

You might also like

-