അഭിനന്ദനെയോര്‍ത്ത് മുഴുന്‍ രാജ്യവും അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍

തടവിലിരിക്കെ പാക് സേന നിര്ണായക വിവരങ്ങള്‍ ചോര്‍ത്തിയില്ലെന്ന് ഉറപ്പിക്കാൻ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വൈമാനികനെ കണ്ട തെളുവുകൾ ശേഖരിക്കും . റോ,ഐബി, വ്യോമസേന,കരസേന തുടങ്ങി വിവിധ സുരക്ഷാ ഏജന്‍സികളുടെ പ്രതിനിധികള്‍ ഇന്നും നാളെയുമായി അഭിനന്ദനെ കണ്ട് മൊഴികള്‍ ശേഖരിക്കും. അഭിനന്ദനില്‍ നിന്നും എന്തൊക്കെ കാര്യങ്ങള്‍ പാകിസ്ഥാന്‍ സൈനികര്‍ മനസ്സിലാക്കി എന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രധാനമായും അറിയേണ്ടത്

0

ഡൽഹി :പാകിസ്ഥാന്‍ കസ്റ്റഡിയില്‍ നിന്നും ഇന്ത്യയ്ക്ക് തിരിച്ചു കിട്ടിയ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു. കനത്ത സുരക്ഷയില്‍ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദാൻ വാർധർമൻ വെള്ളിയാഴ്ച രാത്രിയിൽ തിരിച്ചെത്തി.
ഇപ്പോൾ അദ്ദേഹം ഡൽഹിയിലെ ആർആർ ആശുപത്രിയിൽ ആണ്. അവിടെ വൈദ്യപരിശോധന നടപടികൾ പുരോഗമിക്കുകയാണ്.

അഭിനന്ദനെയോര്‍ത്ത് മുഴുന്‍ രാജ്യവും അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി പറഞ്ഞതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാനില്‍ ചിലവിട്ട അറുപത് മണിക്കൂറിലെ അനുഭവങ്ങള്‍ അഭിനന്ദന്‍ പ്രതിരോധമന്ത്രിയുമായി പങ്കുവച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ വ്യോമസേനാ മേധാവി ബിഎസ് ധനോവയും അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു. അന്യരാജ്യത്തിന്‍റെ തടവില്‍ കഴിഞ്ഞ പ്രതിരോധ സേനാ ഉദ്യോഗസ്ഥര്‍ നാട്ടില്‍ തിരിച്ചെത്തിയല്‍ ദീര്‍ഘമായ പരിശോധനങ്ങളും മൊഴിയെടുപ്പും ഉണ്ടാവാറുണ്ട്. ഇതേ നടപടി ക്രമങ്ങളാണ് അഭിനന്ദന്‍റെ കാര്യത്തിലും നടന്നു കൊണ്ടിരിക്കുന്നത്.

തടവിലിരിക്കെ പാക് സേന നിര്ണായക വിവരങ്ങള്‍ ചോര്‍ത്തിയില്ലെന്ന് ഉറപ്പിക്കാൻ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വൈമാനികനെ കണ്ട തെളുവുകൾ ശേഖരിക്കും . റോ,ഐബി, വ്യോമസേന,കരസേന തുടങ്ങി വിവിധ സുരക്ഷാ ഏജന്‍സികളുടെ പ്രതിനിധികള്‍ ഇന്നും നാളെയുമായി അഭിനന്ദനെ കണ്ട് മൊഴികള്‍ ശേഖരിക്കും. അഭിനന്ദനില്‍ നിന്നും എന്തൊക്കെ കാര്യങ്ങള്‍ പാകിസ്ഥാന്‍ സൈനികര്‍ മനസ്സിലാക്കി എന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രധാനമായും അറിയേണ്ടത്

ഇന്നലെ വാഗാ അതിര്‍ത്തിയില്‍ വച്ചാണ് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്. രാത്രിയോടെ തന്നെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദില്ലിയിലെ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് വിവരം. വിദഗദ്ധഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിശദമായ പരിശോധനയ്ക്കാണ് ഇവിടെ വച്ച് അഭിനന്ദന്‍ വിധേയനായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ കസ്റ്റഡിയില്‍ രണ്ട് ദിവസത്തോളം കഴിഞ്ഞ അഭിനന്ദനെ മാനസികമായും ശാരീരികമായും സുഖപ്പെടുത്തുകയും സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനുമുള്ള ചികിത്സകളും കൗണ്‍സിലിംഗുമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനിടിയില്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ അഭിനന്ദനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

ചെന്നൈയില്‍ നിന്നും എത്തിയ അഭിനന്ദന്‍റെ കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ അദ്ദേഹത്തെ കണ്ടു. വ്യോമസേനയുടെ മറ്റു സീനിയര്‍ ഉദ്യോഗസ്ഥരും അഭിനന്ദനെ സന്ദര്‍ശിച്ചതായാണ് വിവരം. . തടവിലിരിക്കെ പാക് സേന നിര്ണായക വിവരങ്ങള്‍ ചോര്‍ത്തിയില്ലെന്ന് ഉറപ്പിക്കാനാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വൈമാനികനെ കാണുന്നത്. റോ,ഐബി, വ്യോമസേന,കരസേന തുടങ്ങി വിവിധ സുരക്ഷാ ഏജന്‍സികളുടെ പ്രതിനിധികള്‍ ഇന്നും നാളെയുമായി അഭിനന്ദനെ കണ്ട് മൊഴികള്‍ ശേഖരിക്കും. അഭിനന്ദനില്‍ നിന്നും എന്തൊക്കെ കാര്യങ്ങള്‍ പാകിസ്ഥാന്‍ സൈനികര്‍ മനസ്സിലാക്കി എന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രധാനമായും അറിയേണ്ടത്.
ദില്ലിയിലെ വ്യോമസേനാ ഓഫീസേഴ്സ് മെഴ്സിലാവും അദ്ദേഹം താമസിക്കുക. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ അഭിനന്ദന്‍ കുടുംബത്തോടൊപ്പം ചേരും

You might also like

-