അതിര്‍ത്തിയില്‍ സംഘർഷം പ്രതിരോധ മന്ത്രി സേന തലവന്മാരുമായി കൂടിക്കാഴ്ച നടത്തി

നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍, വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

0

ഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടി നിര്‍ത്താല്‍ കരാര്‍ ലംഘിക്കുന്നതിന്റെ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കരസേന മേധാവി ബിപിന്‍ റാവത്തിനൊപ്പം, നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍, വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

  1. Army Chief General Bipin Rawat, Navy Chief Admiral Karambir Singh and IAF Chief Air Chief Marshal RKS Bhadauria called on Defence Minister Rajnath Singh at his office in Delhi today.

You might also like

-