കരമന ദൂരൂഹ മരണം അന്വേഷണം ഹർഷിതാ അട്ടല്ലൂരിക്ക് കാര്യസ്ഥൻ അടക്കം പന്ത്രണ്ട് പ്രതികൾ

കാര്യസ്ഥൻ രവീന്ദ്രൻ നായർ ഒന്നും മുൻ കാര്യസ്ഥൻ സഹദേവൻ രണ്ടാം പ്രതിയുമാണ്.വേലക്കാരി ലീല യും മുൻ വയനാട് കളക്ടർ മോഹൻ ദാസും പ്രതിപട്ടികയിലുണ്ട്

0

തിരുവനതപുരം :കരമനയിലെ കൂടത്തിൽ കുടുംബത്തിലെ ദൂരൂഹ മരണങ്ങളും സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആറിന്‍റെ പകർപ്പ് ഇന്ത്യവിഷൻ മീഡിയയ്ക്ക് ലഭിച്ചു കാര്യസ്ഥൻ രവീന്ദ്രൻ നായരും മുൻ കാര്യസ്ഥൻ സഹദേവനും വേലക്കാരി ലീലയുമടക്കം പന്ത്രണ്ട് പ്രതികൾ. അതേസമയം കൂടത്തിൽ കേസ് ഡിഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷിക്കും.കൂടത്തിൽ കുടുംബാംഗമായ പ്രസന്നകുമാരിയുടെ പരാതിയിലാണ് കരമന പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.കാര്യസ്ഥൻ രവീന്ദ്രൻ നായർ ഒന്നും മുൻ കാര്യസ്ഥൻ സഹദേവൻ രണ്ടാം പ്രതിയുമാണ്.വേലക്കാരി ലീല യും മുൻ വയനാട് കളക്ടർ മോഹൻ ദാസും പ്രതിപട്ടികയിലുണ്ട്.
മൊത്തം പന്ത്രണ്ട് പ്രതികളാണുള്ളത്.സ്വത്ത് തട്ടിയെടുക്കൽ,ഗു ഢാലോചന,ഭീഷണി എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ആവലാതിക്കാരിയായ പ്രസന്നകുമാരിയുടെ മകന് കിട്ടേണ്ട വസ്തുവകകൾ പ്രതികൾ തട്ടിയെടുത്തതെന്നും എഫ് ഐ ആറിൽ പറയുന്നു.

അതേസമയും കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിയെടുത്തു എന്ന പരാതി അന്വേഷിക്കാൻ പുതിയ സംഘത്തെ തീരുമീനിച്ചു.തിരുവനന്തപുരം സിറ്റി അസ്സിസ്റ്റന്‍റ് കമ്മീഷ്ണറുമായ ഹർഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുക.ഡി സി പി മുഹമ്മദ് ആരിഫും.ജില്ലാ ക്രൈംബ്രാഞ്ച് അസ്സിസ്റ്റന്‍റ് കമ്മീഷ്ണർ സന്തേഷും സംഘത്തിലുണ്ടാകും.കേസിന്‍റെ മു‍ഴുവൻ മേൽനോട്ട ചുമതലയും സി ബി ഐയിലെ ഹർഷിതാ അട്ടല്ലൂരിക്കായിരിക്കും.സ്വത്ത് തട്ടിയെടുക്കലും കൊലപാതകമെന്ന് ആരോപിക്കുന ജയപ്രകാശിന്‍റേയും ജയമാധവന്‍റേയും മരണവും പ്രത്യേകം അന്വേഷിക്കും

You might also like

-