“ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ അത് ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാനാവുമോ? ദീലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു
കേവലം വാക്ക് കൊണ്ടുള്ള പ്രകടനങ്ങൾ ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ കൊലപാതകമാകില്ലന്നും കോടതി വ്യക്തമാക്കി,"ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ അത് ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാനാവുമോ
“ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു?
കൊച്ചി | ദീലീപിനെതിരെ പ്രേരണാക്കുറ്റവും ഗുഡാലോചന കുറ്റവും ഒരുമിച്ചു പോകുന്നതല്ലന്നു കോടതി പറഞ്ഞു ഗുഡാലോചനകുറ്റം ചുമത്തണമെങ്കിൽ വാക്കാൽ പറഞ്ഞാൽ പോരാം തെളിവുകൾ വേണമെന്ന് കോടതി പറഞ്ഞു . കേവലം വാക്ക് കൊണ്ടുള്ള പ്രകടനങ്ങൾ ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ കൊലപാതകമാകില്ലന്നും കോടതി വ്യക്തമാക്കി,”ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ അത് ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാനാവുമോ” .ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്നതു
കേഹാർ സിങ് കേസിൽ സുപ്രീം കോടതി ഇത്തരം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ദിലീപിന്റേത് ശാപവാക്കുകൾ മാത്രമാണെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു . “ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണ കോടതിയിൽ ഹാജരാകാതിരിക്കാൻ ഉണ്ടാകുന്ന നാടകങ്ങളാണ് പുതിയ കേസ്. പൊതുബോധം അനുകൂലമാക്കാൻ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങൾക്ക് നൽകിയതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
നടി അക്രമിക്കപെട്ടകേസിൽ വിചാരണ പൂർത്തിയ്ക്കാനിരിക്കെ കേസിൽ കാലതാമസം വരുത്തി കേസ് അന്തമായി നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്യുഷന് ശ്രമിക്കുന്നതായും തനിക്കെതിരായ സാക്ഷയി ബാലചന്ദ്രകുമാർ പ്രൊസിക്യുഷൻ കെട്ടിയിറക്കിയതാനെന്നും ദീലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു .ഒരാളുടെ ആരോപണംകൊണ്ട് ദീലീപിനെതിരെ ഗുലോചന കുറ്റവും കൊലക്കുറ്റവും എങ്ങനെ ചുമത്താനാകുമെന്നും ദീലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു ,ദീലീപിന് ജാമ്യം നൽക്കരുതെന്നു അധിക തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അത് തുറന്ന കോടതിയിൽ സമർപ്പിക്കാനാകില്ലന്നും പ്രോസിക്യുഷന് കോടതിയെ അറിയിച്ചു .കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയാണുണ്ടായതെന്നും പ്രൊസിക്യുഷൻ കോടതിയെ ധരിപ്പിച്ചു .
നടിയെ ആക്രമിച്ച കേസിലെഅന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നതു. ഇന്ന് 10.30ന് ആണ് വാദം ആരംഭിച്ചത് . സ്പെഷൽ സിറ്റിങ് നടത്തി കേസ് പരിഗണിച്ചത് . എല്ലാ കേസ് പോലെ തന്നെയാ് ഈ കേസും. പ്രാധാന്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അധികം സമയം വാദത്തിന് എടുക്കും എന്നുള്ളതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച എന്ന് ജഡ്ജ് വ്യക്തമാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ വധശ്രമിത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിരുന്നു.കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപോർട്ടും നൽകിയിരുന്നു.
ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്‍റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.