‘ഡെത്ത് നെറ്റ്‌വർക്ക്’ ഓപ്പറേഷൻ ദുബായ് പോലീസ് 450 കിലോ മയക്കുമരുന്നു പിടികൂടി

മണ്ണ് മാന്തി യന്ത്രത്തിന്റെ ഘനമേറിയ ഇരുമ്പ് പാക്കിനുള്ളിൽ ഒളിപ്പിച്ചതു കടത്തിയ മയക്കുമരുന്ന് ഇരുമ്പു കട്ടർ ഉപയോഗിച്ച് വേർപെടുത്തിയാണ് മയക്കുമരുന്ന് കണ്ടെടുത്തത് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി സൂക്ഷിച്ച നിലയിലാണ് ലഹരിമരുന്ന് ശേഖരം പൊലീസ് കണ്ടെത്തിയത്. ട്രക്ക് പൊളിച്ച് മയക്കുമരുന്ന് പിടിച്ചെടുക്കുന്ന വീഡിയോ ദുബായ് പോലീസ് ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

0

അബൂദബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ട്രക്കില്‍ ഒളിപ്പിച്ച നിലയില്‍ 450 കിലോ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തു. 14 പേരെ അറസ്റ്റ് ചെയ്തു ഏഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായിട്ടുള്ളവർ അബൂദബിയിലെ ഏറ്റവും വലിയ ലഹരി കടത്ത് ശൃംഖലയിലെ ചിലരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.ഷബാകെത് അൽ മ അവ ത്ത് എന്ന ഓപ്പറേഷനിൽ അഥവാ “ഡെത്ത് നെറ്റ്‌വർക്ക്” എന്ന പേരിൽ നടത്തിയ റെയ്‌ഡിൽ മയക്കുമരുന്ന് പിടികൂടാനായത്

മണ്ണ് മാന്തി യന്ത്രത്തിന്റെ ഘനമേറിയ ഇരുമ്പ് പാക്കിനുള്ളിൽ ഒളിപ്പിച്ചതു കടത്തിയ മയക്കുമരുന്ന് ഇരുമ്പു കട്ടർ ഉപയോഗിച്ച് വേർപെടുത്തിയാണ് മയക്കുമരുന്ന് കണ്ടെടുത്തത് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി സൂക്ഷിച്ച നിലയിലാണ് ലഹരിമരുന്ന് ശേഖരം പൊലീസ് കണ്ടെത്തിയത്. ട്രക്ക് പൊളിച്ച് മയക്കുമരുന്ന് പിടിച്ചെടുക്കുന്ന വീഡിയോ ദുബായ് പോലീസ് ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 450 കിലോ ഹെറോയിനും ക്രിസ്റ്റല്‍ മെത്തുമാണ് പിടിച്ചെടുത്തത്. അബൂദബിയില്‍ ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന ശൃംഖലയിലെ 14 പേരാണ് പിടിയിലായത്.

മയക്കുമരുന്ന് സംഘത്തിലെ ചിലര്‍ ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 5 കിലോ ക്രിസ്റ്റല്‍ മെത്തുമായി ഇവരിലൊരാള്‍ പിടിയിലായതോടൊയാണ് മറ്റ് എമിറേറ്റുകളിലും രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ലഹരികടത്തു സംഘത്തെ കുറിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചത്. ഒരിടത്തുനിന്ന് 189 കിലോ മയക്കുമരുന്നും മറ്റൊരിടത്തു നിന്ന് 261 കിലോ ലഹരിമരുന്നും പൊലീസ് പിടിച്ചെടുത്തു. ഡെത്ത് നെറ്റ്‍വര്‍ക്ക് എന്ന് പേരിട്ട പൊലീസിന്റെ ഈ മയക്കുമരുന്ന് വേട്ട തുടരുകയാണ്.

You might also like

-