കളമൊഴിഞ് കാലത്തിലെ നായകൻ ഡിവില്ലേഴ്‌സ് വിരമിച്ചു

0

ഡൽഹി :അയാള്‍ ബാറ്റെടുത്താല്‍ സൂപ്പര്‍മാനെ പോലെയാണ്, ഫീല്‍ഡിലാണേല്‍ സ്‍പൈഡര്‍മാനെ പോലെയും. ആധുനിക ക്രിക്കറ്റിലെ കംപ്ലീറ്റ് പ്ലെയര്‍ എന്ന വിശേഷണം ഒരുപക്ഷേ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‍സിനാണ് ഏറ്റവും യോജിക്കുക. ”ഡിവില്ലിയേഴ്‍സിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണം. ഈ കളി മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്” – മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പണ്ടൊരിക്കല്‍ എബിയെ കുറിച്ച് ഇങ്ങനെ പറഞ്ഞില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ക്രിക്കറ്റിന്റെ ഏതു മേഖലയിലും അഗ്രഗണ്യനാണ് അയാള്‍. ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് തന്റെ വിരമിക്കലും പ്രഖ്യാപിച്ചിരിക്കുകയാണ് എബി. വന്നു, കണ്ടു, കീഴടക്കി, ദാ പോയി എന്ന മട്ടില്‍.

ലോകകപ്പ് അടുത്തിരിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായിരുന്ന എബി ഡിവില്ലിയേഴ്‍സും കളിക്കളത്തോട് വിടപറയുന്നത്. എബിയുടെ തീരുമാനത്തില്‍ ഏറ്റവും നിരാശരായത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മാനേജ്മെന്റ് തന്നെയായിരിക്കും. അപ്രതീക്ഷിതമായി എത്തിയ എബിയുടെ വിമരിക്കല്‍ പ്രഖ്യാപനത്തില്‍ ക്രിക്കറ്റ് ലോകം ഒന്ന് അമ്പരന്നെങ്കിലും പിന്നീടങ്ങോട്ട് ട്വിറ്ററില്‍ ലോകോത്തരതാരങ്ങളുടെ കുത്തൊഴുക്കായിരുന്നു. സച്ചിനെ പോലെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ആശംസകളും പ്രതികരണങ്ങളുമായി എത്തി. ഒരേസമയം ആക്രമണ ശൈലിയുടെയും ക്ലാസിക് ശൈലിയുടെയും ഉത്പാദകനായിരുന്നു എബിഡി. 14 വര്‍ഷം മുമ്പാണ് ടെസ്റ്റ് ക്രിക്കറ്റില്‍ എബിഡി അരങ്ങേറിയത്. തുടര്‍ന്ന് 114 ടെസ്റ്റുകള്‍, 228 ഏകദിനങ്ങള്‍, 78 50ന് മുകളില്‍. ടെസ്റ്റില്‍ 22ഉം ഏകദിനത്തില്‍ 25ഉം സെഞ്ച്വറി നേടി. വെസ്റ്റിന്‍‍ഡീസിനെതിരെ 31 പന്തില്‍ നിന്ന് നേടിയ സെഞ്ച്വറി, ഇപ്പോഴും ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡായി കിടക്കുന്നു. രണ്ടു തവണ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ പുരസ്കാരവും എബിയെ തേടിയെത്തി. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത റണ്‍വേട്ടയും എബിഡിയുടെ പേരിലാണ്. രണ്ടാമതൊന്ന് ആലോചിക്കാതെ വിരമിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് എബിഡി പറയുമ്പോള്‍, അത് ദക്ഷിണാഫ്രിക്കയുടെ മാത്രം നഷ്ടമല്ല, 2019 ലോകകപ്പിന്റെ കൂടെയാണ്.

You might also like

-