മങ്കടവിലെ കമിതാക്കളുടെ തിരോധാനം ദിവസങ്ങൾ പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പോലീസ്
പതിനഞ്ചാം തിയതി ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 68 A 9417 പൾസർ ബൈക്ക് ഇടുക്കി കരിമ്പന് സമീപം പാൽകുളംമേട് വിനോദസഞ്ചര മേഖലയോട് ചേർന്നുള്ള വനാതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടുത്തുകയുണ്ടായി.
അടിമാലി :മങ്കടവിൽ നിന്നും കാണാതായ കമിതാക്കളുടെ തിരോധാനത്തിൽ പോലീസ് അന്വേഷണം ശ്കതമാക്കണമെന്ന് നാട്ടുകാരും ബന്ധുക്കളും, കഴിഞ്ഞ 13 ന് കാണാതായ സമീപ വാസികളായ ഇരുവരെയും കാണാനില്ലെന്ന് കാട്ടി സംഭവ ദിവസ്സം തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും ദിവസ്സങ്ങൾ പിന്നിടുമ്പോഴും അടിമാലി പോലീസ് നടപടി സ്വീകരിച്ചില്ലന്നു നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ പതിമൂന്നിനാണ് അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തിൽ അനികുമാറിന്റെ മകൾ ശിവഗംഗയും മരോട്ടിമൂട്ടിൽ രവീന്ദ്രന്റെ മകൻ വിവേക് രവീന്ദ്രനെയും കാണാതാകുന്നത് .പതിമൂന്നാം തിയതി രാത്രി .7 :15 വരെ വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടി വീട്ടിൽ കുടുംബ പ്രാത്ഥനക്കിടെ ശുചിമുറിയിൽ പോകുകയാണെന്നറിയിച്ചണ് വീട് വിട്ടത് .പെൺകുട്ടിയെ കാണാതായതിനെത്തുടർന്നു അന്ന് രാത്രി 9 :30 ത്തോടെ ബന്ധുക്കൾ അടിമാലി പോലിസിയിൽ പരാതി നൽകിയെങ്കിലും . അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് .
കഴിഞ്ഞ 13 ന് രാത്രി വീട് വിട്ട ഇരുവരും ബൈക്കിൽ പോകുന്നത് വീടിനു സമീപം മങ്കടവ് ദേവി ക്ഷേത്രത്തിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് .പതിനഞ്ചാം തിയതി ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 68 A 9417 പൾസർ ബൈക്ക് ഇടുക്കി കരിമ്പന് സമീപം പാൽകുളംമേട് വിനോദസഞ്ചര മേഖലയോട് ചേർന്നുള്ള വനാതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടുത്തുകയുണ്ടായി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് . നാട്ടുകാരും ബന്ധുക്കളും ചേർന്ന് വനമേഖലിൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല .
ഇരുവരും വീട് വിട്ട ശേഷം 14 ലാം തിയതി രാവിലെ 9 : 30 ന് വിവേക് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന്അറിയിച്ചിരുന്നു .ഇതിനു ശേഷം ഇരുവരുടെയും മൊബൈൽ ഫോണുകൾ നിശ്ചലമാകുകയായിരുന്നു .ബന്ധുക്കൾ പോലീസിൽ പരാതി നൽകിദിവസ്സങ്ങൾ പിന്നിട്ടിട്ടും വേണ്ടത്ര രീതിയിൽ അന്വേഷണം നടത്താൻ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലന്നു പ്രദേശവാസികളുടെ ആക്ഷേപം.ഇരുവരുടെയും ബന്ധം ഇരു വീട്ടുകാർക്കും അറിവുള്ളതായിരുന്നു .പെൺകുട്ടി യുടെ പഠനം പൂർത്തിയായ ശേഷം വിവാഹം എന്നതീരുമാനത്തിലായിരുന്നു മാതാപിതാക്കൾ .എന്നാൽ ഇതിനിടെയാണ് ഇരുവരുടെയും തിരോധാനം .വിവേക് അടിമാലിയിൽ ഷോപ്പിൽ ജോലിചെയ്യുവാരുന്നയാളും പെൺകുട്ടി രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമാണ്.