ഡാളസ് കേരള അസോസിയേഷന് കോവിഡ് വാക്സീന് ക്ലിനിക് സംഘടിപ്പിച്ചു
പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക് .ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചു വിതരണം. ചെയ്തതെന്നു
ഗാര്‍ലന്റ് (ഡാളസ്): ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു . ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ 1 വരെ കേരള അസോസിയേഷന് കോൺഫ്രൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ച കോവിഡ് വാക്സീന് ക്ലിനിക് വിജയകരമായി .
ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് വാക്സീനാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക് .ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചു വിതരണം. ചെയ്തതെന്നു . അസോസിയേഷന് ഭാരവാഹികളായ ദാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ പറഞ്ഞു .ഐ. വര്‍ഗീസ് കോവിഡ് വാക്സിൻ ക്ലിനിക് കോർഡിനേറ്ററായി പ്രവർത്തിച്ചു .
ജോർജ് ജോസഫ് വിലങ്ങോലിൽ ടോമി നെല്ലുവേലിൽ ,ഷിജു അബ്രഹാം ,അനസ്വർ മാംമ്പിള്ളി , ദീപക് നായർ, ഹരിദാസ് തങ്കപ്പൻ, ദീപ സണ്ണി , പി ടി സെബാസ്റ്യൻ ,കെ എച്ചു ഹരിദാസ് ,രാജൻ ഐസക്,ബോബൻ കൊടുവത്തു തുടങ്ങിയവർ വളണ്ടിയര്‍മാരായി പ്രവർത്തിച്ചു . കേരളം അസോസിയേഷനു പാൻണ്ടമിക്കിനിടയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇങ്ങനെയൊരു വാക്സിൻ ക്ലിനിക് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും , സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും തുടർന്നുള്ള അസോസിയേഷൻ പ്രവർത്തനങ്ങൾക്കു എല്ലാ വിധ സഹകരണവും അഭ്യര്‍ഥിക്കുന്നതായും അസോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ പറഞ്ഞു