ഡാളസ്സില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ട്രിപ്പിള്‍ ഡിജിറ്റില്‍

താപനില ഉയര്‍ന്നതോടെ, സൂര്യാഘാതം ഏറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

0

ഡാളസ് : മുന്നൂറ്റി നാല്‍പത്തിആറ് ദിവസങ്ങള്‍ക്കുശേഷം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്ന്ഡാളസ്സില്‍ രേഖപ്പെടുത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡിഫ്ഡബ്ലിയൂ ഇന്റര്‍നാഷ്ണല്‍ വിമാനതാവളത്തില്‍ ട്രിപ്പിള്‍ ഡിജിറ്റ് 100 ഡിഗ്രിയാണ് രേഖപ്പെടുത്തിയതെന്ന് നാഷ്ണല്‍ വെതര്‍ സര്‍വ്വീസിന്റെ അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ തുടര്‍ച്ചയായി 100 ഡിഗ്രിയില്‍ കൂടുതല്‍ ചൂടു രേഖപ്പെടുത്തിയത് റിക്കാര്‍ഡായിരുന്നു എന്നും നാ്ഷ്ണല്‍ വെതര്‍ സര്‍വ്വീസിന്റെ അറിയിപ്പില്‍ ചൂണ്ടികാട്ടി.

109 ഡിഗ്രിവരെ താപനില 10 ദിവസം തുടര്‍ച്ചയായി ഉയര്‍ന്നിരുന്നുവെന്നും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങിയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. താപനില ഉയര്‍ന്നതോടെ, സൂര്യാഘാതം ഏറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ യാഴ്ച തുടര്‍ച്ചയായി 100 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും, അതുകൊണ്ടു വീടിനു വെളിയില്‍ ഇറങ്ങുന്നവര്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

You might also like

-