ബിജെപി യുടെ ദളിത് വിരുദ്ധ നിലപാട് ദലിത് എം.പി സാവിത്രി ഭായ് ഫൂലെ രാജി വച്ചു
ബി.ആര്‍ അംബേദ്കറുടെ അറുപത്തിരണ്ടാമത് ചരമദിനത്തിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സാവിത്രിഭായ് ഫൂലെ രാജി പ്രഖ്യാപിച്ചത്. ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും ദളിത്രുടെ സംവരണത്തിനായി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്നും എം.പി ആരോപിച്ചു
ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വനിതാ എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്റായിചില്‍ നിന്നുള്ള ദളിത് എം.പി സാവിത്രി ഭായ് ഫൂലെയാണ് രാജിവെച്ചത്. ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. ദളിത്ര്‍ക്കെതിരെയും അവരുടെ അവകാശങ്ങള്‍ക്കെതിരെയും വലിയ ഗൂഢാലോചന നടക്കുകയാണ്. താന്‍ ദളിത് തായതിനാല്‍ ബി.ജെ.പിയില്‍ നിന്ന് വലിയ അവഗണന നേരിടുകയാണെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു.രാജ്യത്ത് അമ്പലങ്ങളല്ല വേണ്ടതെന്നും അതുകൊണ്ട് പ്രയോജനം രാജ്യത്ത് മൂന്ന് ശതമാനം മാത്രം വരുന്ന ബ്രാഹ്മണര്‍ക്ക് മാത്രമെയുള്ളുവെന്നും ബിജെപി എം പി സാവിത്രി ഭായി ഭൂലെ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദമായ ഹനുമാന്‍ പരാമര്‍ശത്തിന് മറുപടി പറയവെയാണ് ജനം പട്ടിണി കിടക്കുമ്പോള്‍ ക്ഷേത്രനിര്‍മ്മിതിക്കിറങ്ങുന്ന സംഘപരിവാര്‍ താത്പര്യങ്ങള്‍ക്കെതിരെ ഭൂലെ പൊട്ടിത്തെറിച്ചത്
ബി.ആര്‍ അംബേദ്കറുടെ അറുപത്തിരണ്ടാമത് ചരമദിനത്തിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സാവിത്രിഭായ് ഫൂലെ രാജി പ്രഖ്യാപിച്ചത്. ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും ദളിത്രുടെ സംവരണത്തിനായി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്നും എം.പി ആരോപിച്ചു.
നേരത്തെ ഹനുമാന്‍ ദലിതനാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും സാവിത്രിഭായ് ഫൂലെ ഉന്നയിച്ചിരുന്നു. ഹനുമാന്‍ദളിത് നും മനുവാദികളുടെ അടിമയുമായിരുന്നു. രാമന് വേണ്ടി എല്ലാം ചെയ്തിട്ടും ദളിത്നും മനുഷ്യനുമായ ഹനുമാനെ വാനരനാക്കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരായ എം.പിയുടെ പരാമര്‍ശം. രാജസ്ഥാനിലെ അള്‍വാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ആദിത്യനാഥ് ഹനുമാന്‍ ദളിതനാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഹനുമാന്റെ പേരിലുള്ള എല്ലാ ക്ഷേത്രങ്ങളും പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ദളിത് സംഘടനയായ ഭിം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഇതിനോട് തിരിച്ചടിച്ചത്.പ്രതിമ നിര്‍മ്മാണത്തിനെതിരെയും ഫൂലെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ദളിത് വിരുദ്ധപാര്‍ട്ടിയാണ് ബി.ജെ.പിയെന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ വിമര്‍ശനത്തിന് എം.പിയുടെ രാജിയോടെ ശക്തിയേറും. ബുലന്ദ്ശഹറിലെ അക്രമങ്ങളുടെ പേരില്‍ യോഗി സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്ന സമയത്ത് തന്നെ രാജി പ്രഖ്യാപിച്ചുവെന്നതും ബി.ജെ.പിക്ക് തലവേദനയായി. ഭരണഘടന സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും ജനുവരി 23ന് ലക്നൌവില്‍ റാലി നടത്തുമെന്നും സാവിത്രി ഭായ് ഫൂലെ വ്യക്തമാക്കി.