പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍അറസ്റ്റിലായവരുടെ എണ്ണം 12

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത 9 പേരില്‍ ഏഴ് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനൊപ്പം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നിഖില്‍ മോഹന്‍, ആന്തൂര്‍ സ്വദേശി എം മൃദുല്‍, തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുളള മറ്റ് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

0

കണ്ണൂര്‍:പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. വിവിധ സമയങ്ങളിലായി 19 പേര്‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത 9 പേരില്‍ ഏഴ് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനൊപ്പം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നിഖില്‍ മോഹന്‍, ആന്തൂര്‍ സ്വദേശി എം മൃദുല്‍, തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുളള മറ്റ് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ അറസ്റ്റിലായ അഞ്ച് പേരെ ഇന്ന് സംഭവം നടന്ന പറശ്ശിനിക്കടവിലെ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് വൈദ്യപരിശോധനക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി പൊലീസ് 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പെണ്‍കുട്ടിയുടെ ആദ്യ മൊഴി അനുസരിച്ച് 19 പേരാണ് പ്രതിപ്പട്ടികയിലുളളത്. അഞ്ച് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കി. പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസിലെ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ മറ്റൊരു വിദ്യാ‍ർത്ഥിനി കൂടി പീഡനത്തിനിരയായി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദർശുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇയാൾ കണ്ണൂരിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ ആദർശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിന് പറശ്ശിനിക്കടവ് പീഡനക്കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു

ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തിയതായി പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയത്

You might also like

-