വരുന്നു ‘സിട്രാങ്’ ചുഴലിക്കാറ്റ് തെക്കൻ കേരളത്തിൽ, ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത

ഒറ്റപെട്ട സ്ഥലങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ, ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത.സിട്രാങ് ചുഴലിക്കാറ്റിൽ ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 26 വരെ മധ്യ ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മത്സ്യബന്ധനിത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്

0

ഡൽഹി |ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ. ‘സിട്രാങ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു വരും ദിവസങ്ങളിൽ മഴ പൊതുവെ ദുർബലമാകും. ഒറ്റപെട്ട സ്ഥലങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ, ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത.സിട്രാങ് ചുഴലിക്കാറ്റിൽ ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 26 വരെ മധ്യ ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മത്സ്യബന്ധനിത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Cyclonic storm “SITRANG” over EC and adjoining areas of WC & NW BoB near lat 17.80N and long 88.60E, 430 km south of Sagar Island and 580 km S-SW of Barisal. To move N-NE and intensify further into a SCS in next 12 hours. To cross Bangladesh coast 25th October early morning: IMD

ഇന്ന് രാവിലെ എട്ടരയോടെയാണ് ബംഗാളിലെ സാഗർ ദ്വീപിന് 1,460 കിലോമീറ്റർ തെക്കുകിഴക്ക് വടക്കൻ ആൻഡമാനിൽ ന്യൂനമർദം രൂപപ്പെട്ടത്. ഇത് പിന്നീട് പടി‍ഞ്ഞാറൻ തീരത്തേക്കു കേന്ദ്രീകരിച്ച് പുലർച്ചെയോടെ വടക്കു പടിഞ്ഞാറൻ ദിക്കിലേക്ക് നീങ്ങി അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. നാളെ പുലർച്ചെയോടെ ചുഴലിയായി ശക്തി പ്രാപിക്കുകയും 25നു രാവിലെ ബംഗ്ലദേശ് തീരത്തേക്കു കടക്കുകയും ചെയ്യും.

You might also like

-