“ബുറേവി സംസഥാനത്ത് അതിതീവ്വ്ര മഴ ജാഗ്രത വെള്ളിയാഴ്ച നിലം തോടും
തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ അതിജാഗ്രതാ നിർദേശം നൽകി. മണിക്കൂറിൽ 65 മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം :ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെഅതിതീവ്വ്ര മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലയെ ചുഴലിക്കാറ്റ് തൊടും. വെള്ളിയാഴ്ചയാണ് ബുറേവി കേരളത്തിലെത്തുക. മലയോരമേഖലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ബുറേവിയുടെ പശ്ചാത്തലത്തില്‍ ദേശീയ ദരരന്തനിവാരണ സേന സംസ്ഥാനത്ത് എത്തി. എല്ലാതെക്കന്‍ജില്ലകളിലും ഓരോയൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെ സേന നിലയുറപ്പിക്കും.
ബുറെവി നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ അതിജാഗ്രതാ നിർദേശം നൽകി. മണിക്കൂറിൽ 65 മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് നിന്നു പോയ 25 മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തിയിട്ടില്ല.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ചയോടെ ബുറെവി കന്യാകുമാരി തീരം തൊടും.
തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും അതിതീവ്ര മഴയുണ്ടാകും. ഇന്ന് തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ല. ആറ് എൻഡിആർഎഫ് സംഘത്തെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. രണ്ട് ടീമുകൾ കൂടി സംസ്ഥാനത്ത് എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ക്യാമ്പുകൾ സജ്ജമാക്കി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തും നാശമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകുന്നു നാലിന് പുലർച്ചെയായിരിക്കും കാറ്റ് തീരത്തെത്തുക. കാരയ്ക്കലിലും പാമ്പനുമിടയിലാണ് കാറ്റ് കര തൊടുക. പുതുച്ചേരി, കാരയ്ക്കൽ മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്തും ലക്ഷദ്വീപിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.